കിളവികളും കിളവൻമാരുമായി താരങ്ങൾ; തരംഗമായി ഫേസ്ആപ്പ്

0

നരച്ച മുടിയും ചുക്കിച്ചുളിഞ്ഞ മുഖവുമുള്ളവരെകൊണ്ട് നിറഞ്ഞു കവിഞ്ഞിരിക്കയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. പ്രായമാകുമ്പോൾ ഓരോരുത്തരുടെയും ലുക്ക് എങ്ങനെയായിരിക്കുമെന്ന് കാണിച്ച് തരുന്നൊരു രസകരമായ ഫെയ്സ് ആപ്ലിക്കേഷനാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

2017 ജനുവരിയിൽ അവതരിപ്പിച്ച ഫെയ്സ് ആപ്പാണ് വീണ്ടും വൈറലായിരിക്കുന്നത്. റഷ്യൻ ഡവലപ്പർമാർ നിർമിച്ച ഈ ആപ്ലിക്കേഷൻ നിർമിത ബുദ്ധി സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയാണ് മുഖങ്ങളിൽ വിവിധ മാറ്റങ്ങൾ വരുത്തുന്നത്.

സാധാരണക്കാരൻ മുതൽ സിനിമാതാരങ്ങൾ വരെ ഇപ്പോൾ ഇതിന്‍റെ പുറകെയാണ്. മലയാള സിനിമയിലെ പലരും ഇതിൽ ഇപ്പോൾ പങ്കാളികളായിട്ടുണ്ട്. രസകരമായ ചിത്രങ്ങള്‍ ഇവര്‍ സമൂഹമാധ്യമത്തിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചു.