കേരളത്തില്‍ കനത്ത പേമാരി തുടരുന്നു.. നാലു ദിവസം കൂടി പേമാരി തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം. സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ മരണപ്പെട്ടവരുടെ സംഖ്യ 51 ആയി.
ഒരുമാസം പെയ്യേണ്ട മഴയാണ് കേരളത്തിൽ
മൂന്നുദിവസംകൊണ്ട് പെയ്തത്.
വളരെ കുറഞ്ഞസമയം കൊണ്ട് കനത്തുപെയ്ത മഴയാണ് വൻദുരന്തങ്ങൾ
സൃഷ്ടിച്ചതെന്നും ദുരന്തനിവാരണ അതോറിറ്റിയിലെ വിദഗ്ദര്‍ പറഞ്ഞു. ആലത്തൂർ -40, ഒറ്റപ്പാലം -33, വടകര, മണാർകാട് -30, വൈത്തിരി
-29, അമ്പലവയൽ -26 സെന്റിമീറ്റർവീതം മഴയാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പെയ്തത്.
കുറ്റ്യാടി, പെരിങ്ങൽക്കുത്ത് ഡാമുകൾ തുറന്നു. ഇടുക്കിയിൽ ഇപ്പോൾ 32% വെള്ളമേയുള്ളൂ. പമ്പ 50%, കക്കി 25 ഷോളയാർ 40%, ഇടമലയാർ 40%, ബാണാസുര സാഗർ 78% എന്നിങ്ങനെയാണു ജലനിരപ്പ്. ബാണാസുര സാഗർ ഡാം ഏതു നിമിഷവും തുറന്നേക്കാം.
വയനാട്ടില്‍ വ്യാപകമായ ഉരുള്‍പൊട്ടലില്‍ വ്യാപകമായ നാശനഷ്ടങ്ങള്‍ ആണ് സംഭവിച്ചിട്ടുള്ളത്. മണ്ണിടിച്ചിലില്‍ 30-ല്‍ ഏറെ വീടുകള്‍ തകര്‍ന്നു. രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു..
തെക്കന്‍ കേരളത്തിലും മഴ ശക്തമാകുന്നു. മണിയാര്‍
ഡാം തുറന്നു. പമ്പയിലും അച്ചൻകോവിലാറിലും ജലനിരപ്പ് ഉയര്‍ന്നു. അരുവിക്കര, മൂഴിയാര്‍
ഡാമുകള്‍ തുറക്കാന്‍ സാധ്യത.