കൊച്ചി∙എയർ ഏഷ്യ ഡൽഹി–കൊച്ചി, ഡൽഹി–അഹമ്മദാബാദ് റൂട്ടുകളിൽ പുതിയ സർവീസുകൾ ആരംഭിക്കുന്നു. ഈ റൂട്ടുകളിലെ സര്‍വീസുകളുടെ എണ്ണവും വര്‍ധിപ്പിക്കുന്നുണ്ട്. വിവിധ നഗരങ്ങള്‍ തമ്മിലുള്ള കണക്റ്റീവിറ്റി മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.
ഡൽഹി- കൊച്ചി റൂട്ടിൽ 3915 രൂപയും ഡൽഹി- അഹമ്മദാബാദ് റൂട്ടിൽ 2015 രൂപയുമാണു പ്രാരംഭ നിരക്ക്. ബുക്കിങ് ആരംഭിച്ചു. ഡിസംബർ 20ന് പുതിയ സർവീസുകൾ ആരംഭിക്കും.ഡൽഹിയിൽ നിന്നും രാവിലെ 4:55ന് പുറപ്പെടുന്ന വിമാനം രാവിലെ 8:00ന് കൊച്ചിയിലെത്തും. കൊച്ചിയിൽ നിന്നും രാവിലെ 8:50ന് പുറപ്പെടുന്ന വിമാനം ഡൽഹിയിൽ ഉച്ചയ്ക്ക് 12:00ന് എത്തിച്ചേരും.
വളര്‍ന്നു കൊണ്ടിരിക്കുന്ന നെറ്റ്‌വര്‍ക്കില്‍ പുതിയ രണ്ടു റൂട്ടുകള്‍ കൂടി ചേര്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഈ പുതിയ സര്‍വീസുകളിലൂടെ അതിഥികള്‍ക്ക് മിതമായ നിരക്കില്‍ കൂടുതല്‍ മെച്ചപ്പെട്ട സേവനം നല്‍കുകയാണ് ലക്ഷ്യമെന്നും എയര്‍ ഏഷ്യ ഇന്ത്യ സിഒഒ സഞ്ജയ് കുമാര്‍ പറഞ്ഞു