സ്ത്രൈണ ഭാവത്തില്‍ ആരാധകരെ ഞെട്ടിച്ച് മമ്മൂക്കയുടെ പുതിയ ലുക്ക്

0

ആരാധകരെ ഞെട്ടിച്ചു കൊണ്ട് ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിലെ പുതിയ ലുക്ക് പുറത്തു വിട്ട് മമ്മൂട്ടി. മാമാങ്കം സിനിമയിലെ ഒരു ഭാഗത്ത് മമ്മൂട്ടി സ്ത്രീവേഷത്തില്‍ എത്തുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് സ്ത്രീ വേഷത്തിലുള്ള തന്റെ ചിത്രമാണ് മമ്മൂട്ടി ട്വിറ്ററിലൂടെ പങ്കുവച്ചത്. നിമിഷ നേരം കൊണ്ട് ഇത് സമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തു.

കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് നിര്‍മിക്കുന്ന ചിത്രം എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്നു. പത്തു കോടിയിലേറെ രൂപ ചെലവിട്ട് നിര്‍മിച്ചതാണ് ചിത്രത്തിന്റെ സെറ്റ് എന്നും നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.

ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാൻ, മാസ്റ്റര്‍ അച്യുതന്‍ തുടങ്ങി വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. മാമാങ്കത്തിലെ ഗാനങ്ങൾ അടക്കം ഇപ്പോൾ തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. ഡിസംബര്‍ 12-ന് ചിത്രം പുറത്തിറങ്ങും.