സിംഗപ്പൂര്‍ : കോവിഡ്-19 ഇന്ത്യയില്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ടൂറിസ്റ്റ് വിസയില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിബന്ധനയെ തുടര്‍ന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ കുറയ്ക്കാന്‍ തീരുമാനിച്ചു.ഫെബ്രുവരി ആദ്യവാരം മുതല്‍ കൊച്ചി ,മുംബൈ സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയിരുന്നു.അതിനുപുറമേ അഹമ്മദാബാദ്,ചെന്നൈ, ബാംഗ്ലൂര്‍ ,ഹൈദരാബാദ് , കൊല്‍ക്കത്ത എന്നീ നഗരങ്ങളിലേക്കുള്ള സര്‍വീസുകളും ഏപ്രില്‍ 26 വരെ കുറയ്ക്കുന്നതായി സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ഗ്രൂപ്പ് അറിയിച്ചു.ഏകദേശം ഇന്ത്യയിലേക്ക് നിശ്ചയിച്ചിരുന്ന 18.7% സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുന്നതായി ഔദ്യോഗികമായ അറിയിപ്പ് ലഭിച്ചിട്ടുണ്ട്.
ഇന്ത്യന്‍ പൌരന്മാരുടെ യാത്ര മാറ്റിവെയ്ക്കുവാന്‍ സര്‍ക്കാര്‍ അറിയിച്ചതിനുശേഷം വിദേശികളുടെ വിസയിലും നിബന്ധനകള്‍ കൊണ്ടുവന്നത് ബിസിനസ്സ് യാത്രക്കാരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടാക്കി .
നിലവില്‍ കൊച്ചിയിലേക്ക് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് റദ്ദുചെയ്ത സര്‍വീസുകള്‍ ഇപ്രകാരമാണ് ,
SQ5462 ( 10.25-നു സിംഗപ്പൂരില്‍ നിന്ന് പുറപ്പെടുന്ന സര്‍വീസ് ) – മാര്‍ച്ച് 31 വരെ സര്‍വീസുകള്‍ ഉണ്ടായിരിക്കുന്നതല്ല . ഈ ഫ്ലൈറ്റില്‍ ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് SQ5368-ലേക്ക് ടിക്കറ്റുകള്‍ മാറ്റുവാനുള്ള സൗകര്യമുണ്ട്.
SQ5368 ( വൈകിട്ട് 8 മണിക്ക് സിംഗപ്പൂരില്‍ നിന്ന് പുറപ്പെടുന്ന സര്‍വീസ് ) – മാര്‍ച്ച് 23-നുള്ള സര്‍വീസ് മാത്രം ഒഴിവാക്കി , മറ്റു ദിവസങ്ങളിലെ സര്‍വീസിനു മാറ്റമില്ല .