ലോക്ക് ഡൌൺ ജീവിതത്തിൽ നിന്നും പെട്ടന്നായിരുന്നു ക്വാറന്‍റൈന്‍ ജീവിതത്തിലേക്ക് പോയത്. ഏപ്രിൽ 9ന് ഉച്ചക്ക് 12 മണിക്ക് MOH-ൽ നിന്നും ഒരു കാൾ. താങ്കൾ ഇപ്പോൾ മുതൽ ക്വാറന്‍റൈനില്‍ പ്രവേശിപ്പിച്ചിരിക്കുന്നു. റൂമിനുള്ളിൽ നിന്നും പുറത്തുപോകാൻ പാടില്ല എന്നുള്ള കനത്ത ഉത്തരവ്. പോലീസ് ഉടൻ വരും. ഉത്തരവ് കയ്യ്മാറും എന്നുള്ള അടുത്ത മെസ്സേജ്. ശരിക്കും പെട്ട്പോയ അവസ്ഥ. ഇന്ന് രാത്രി 12 മണി മുതൽ ഇന്ത്യ മുഴുവൻ ലോക്ക് ഡൌൺ ആയിരിക്കും എന്നുള്ള പ്രഖ്യപനം കേട്ടപ്പോൾ ഓരോ ഇന്ത്യാക്കാരനും ഉണ്ടായ ഒരു ഞട്ടൽ, അത് പോലത്തെ ഒരു അനുഭവം ആയിരുന്നു എനിക്ക്. എന്തായലും ഉത്തരവ് പാലിക്കുക തന്നെ. പോലീസ് കൊണ്ടു വരുന്ന ഓർഡറിനു കാത്തിരിക്കാതെ, ഫോണും, ചാർജറും എടുത്ത് മുറിക്കുള്ളിൽ കയറി കതകടച്ചു. കുട്ടത്തിൽ ജോലി ചെയ്തവർക്കെല്ലാവർക്കും ഉണ്ടല്ലോ എന്ന ഒരു ആശ്വവാസം, അത് കൂടുതൽ ശക്തി നൽകി. MOH-ന്‍റെ ദിവസേന മൂന്ന് തവണ വരുന്ന വീഡിയോ കാൾനായി temperature എടുത്തുള്ള കാത്തിരിപ്പും, ഫുഡിനായുള്ള കാത്തിരിപ്പും വേറെ ലെവൽ ആണേ.


കൂട്ടിൽ അടച്ചിരിക്കുന്നു കിളികളെ ആ ദിവസങ്ങളിൽ ഓർത്തുപോയി. ശരിക്കും പാറി പറന്നു കളിക്കേണ്ട കിളികളെ പിടിച്ചു കൂട്ടിൽ ഇട്ടാൽ ഉള്ള അവരുടെ വിഷമം എത്രവലുതാണ് എന്ന് ഓർത്തുപോയി. അതിനാൽ ഇനി കിളികളെ കൂട്ടിൽ അടക്കരുതേ. പിന്നെ ഒരു സന്തോഷം വളർന്ന് വലുതായ മക്കളും പ്രീയപ്പെട്ട ഹെൽത്ത് കെയർ വൈഫ്മുള്ളത് കൊണ്ട് മനസ്സിന് ശക്തി പകർന്നു. കൂടാതെ സ്നേഹം നിറഞ്ഞ നല്ല കൂട്ടുകാർ, അവർ തന്ന നന്മകൾ, ഫോൺ വിളിച്ചു കാര്യങ്ങൾ തിരക്കിയവർക്കും നന്ദി.
ലണ്ടനിൽ, അപ്പനും അമ്മയും quaratine ൽ ഇരുന്നപ്പോൾ, പുറത്തു കാത്തിരിക്കുന്ന മൂന്ന് കുഞ്ഞുങ്ങളുടെ വാർത്ത വായിച്ചപ്പോൾ സങ്കടം തോന്നി. അത് പോലെ ചില രാജ്യങ്ങളിലെ നൊമ്പരം അനുഭവിക്കുന്ന സഹോദരങ്ങൾ, അവർക്കായി പ്രാർത്ഥിക്കുന്നു. ഈ രോഗം കൊണ്ട് വലയുന്ന എല്ലാ രാജ്യങ്ങള്‍ക്ക് വേണ്ടിയും മരണപെട്ടവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു.


അങ്ങനെ 6 ദിവസങ്ങൾക് ശേഷം രാവിലത്തെ വീഡിയോ കാൾ പറഞ്ഞു, ഇന്ന് 12 മണിക്ക് ശേഷം നിങ്ങൾക്കു പുറത്തുപോകാം. എന്തൊരു സന്തോഷം. പറഞ്ഞറിയിക്കാൻ പറ്റില്ല. അത്രമാത്രം സന്തോഷം. കൂടു തുറന്നു കഴിയുമ്പോൾ പക്ഷി എന്തൊരു സന്തോഷത്തോടെ ആണ് പറന്ന് പോകുന്നത്. അത് പോലെ ഉള്ള സന്തോഷം. Thanks god.
ഈ കൊവിഡ് മനസിന്‍റെ തിരിഞ്ഞുനോക്കലിന്‍റെ കാലം കൂടി ആയിരുന്നു. അതിജീവനത്തിന്‍റെ കാലം കൂടിയാണ്. ഓരോ മനുഷ്യനും തന്‍റെ ജീവിതകാലത്തു വീട്ടുകാരോടൊത്തു കുറേ ദിവസങ്ങൾ താമസിക്കുവാൻ ലഭിച്ച സമയം. നമ്മൾ വേണ്ട എന്ന് തളളികളഞ്ഞ പ്രകൃതിയുടെ വിഭവങ്ങൾ പാചകം ചെയ്ത് കഴിക്കുന്ന കാഴ്ച്ചകളും ഈ കൊറോണ കാലത്ത് കണ്ടു. ഈ ലോക്ക് ഡൌൺ കാലത് എനിക്ക് ഒരുപാട് കാര്യാങ്ങൾ ചെയ്യുവാൻ സാധിച്ചു. വിശുദ്ധമീയാത്ര എന്ന എന്‍റെ പുതിയ യാത്രവിവരണ ബുക്കിന്‍റെ എഴുത്തുകൾ, പുതിയ പാചക പരീക്ഷണങ്ങൾ, വായന, പ്രാർത്ഥന, കുടുംബത്തോടുള്ള നല്ല നിമിഷങ്ങൾ, കുട്ടികളോടൊത്തുള്ള കളികൾ, കുട്ടുകാരോടുത്തുള്ള zoom സംഭാഷണങ്ങൾ, മൊട്ട അടിച്ചു, മീശ വടിച്ചു ഒരു പുതിയ മനുഷ്യനകുവാൻ ദൈവം നൽകിയ നാളുകൾ. ഒരിക്കലും മറക്കില്ല.
ലോക്ക് ഡൗൺ ജീവിതം കുറേ ഒക്കെ ഫ്രീഡം ഉണ്ടങ്കിൽ, നേരെ മറിച്ചാണ് ക്വാറന്‍റൈനിലുള്ള ജീവിതം. അടച്ചിട്ട മുറിയിൽ ഏകനായി ഉള്ള ജീവിതം ഒന്ന് സങ്കല്പ്പിച്ചു നോക്കിക്കേ. വൈഫിന് ജോലിയുണ്ട്. മക്കൾ തന്നെയിരിക്കേണ്ട അവസ്ഥ. നിയമങ്ങൾ കർശനമായി പാലിക്കണം, ഇല്ലങ്കിൽ $10000 ഫൈൻ, കൂടാതെ ജയിൽ.
ആ ആഴ്ച്ച വലിയ ആഴ്ച്ചയും കൂടി ആണ്. പെസഹാ ആചരണം, ദുഃഖവെള്ളി കൂടാതെ ഉയിർപ്പ് തിരുനാൾ കൂടി വരുന്നു. വീട്ടിലേക്കുള്ള അവശ്യവസ്തുക്കൾ മക്കൾ വാങ്ങികൊണ്ട് വന്നു. 50 ദിവസം നോമ്പു വീടാനുള്ള സ്പെഷ്യൽ ഐറ്റംസ്, നല്ല അയൽക്കാരൻ കൊണ്ടു വന്നു. എന്തായാലും ആ വലിയ ആഴ്ച്ച നല്ല രീതിയിൽ കടന്നുപോയി.


MOH-ഇൽ നിന്നും ദിവസേന മൂന്ന് തവണ വീഡിയോ കാൾ വരും. നമ്മൾ റൂമിൽ തന്നെയാണോ എന്നുള്ള പരിശോധനതന്നെയാണ് അവരുടെ ലക്ഷ്യം. കൂടാതെ temperature കൂടി പറയണം. ഈ അവസരതിൽ നല്ല കുട്ടിയായി നമ്മൾ മാറിയിരിക്കും. എല്ലാം നല്ലതിന് വേണ്ടിയാണല്ലോ എന്ന് ഓർക്കുമ്പോൾ അഭീമാനം. ഈ മഹാമാരിയെ തുടച്ചു നീക്കുവാൻ ഉള്ള കരുതലിൽ സർക്കാരിനോടൊപ്പം നിൽക്കുക.
ഇന്ന് സിംഗപ്പൂർ കോവിഡിൽ വിറഞ്ഞുനിൽക്കുന്നു. 8000 നു മുകളിൽ ആയി പോസിറ്റീവ് രോഗികൾ. എങ്കിലും അവർക്കൊന്നും ഒരു കുറവും വരുത്താതെ ഉള്ള ശക്തമായ രോഗിപരിപാലനം. May 3 വരെ നീണ്ടുനിൽക്കുന്ന circuite braker. തകർന്നുകിടക്കുന്ന ബിസിനസ്സുകള്‍, ജോലിപോയവർക്കെല്ലാം സിംഗപ്പൂർ ഗവണ്‍മെന്‍റ്. സഹായങ്ങൾ നൽകുന്നു. ഈ കൊറോണക്കാലം മാറും സിംഗപ്പൂര്‍ തിരിച്ചുവരും. പ്രാർത്ഥനയോടെ നേരിടാം ഈ കൊറോണക്കാലം ഏവർക്കും നന്മകൾ ഉണ്ടാകട്ടെ. ആശംസകൾ.