കോവിഡ് 19 പൊട്ടിപ്പുറപ്പെട്ട് ആറ് മാസം പിന്നിടുമ്പോള്‍ ലോകത്താകമാനം 56,81,655 പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഔദ്യോഗിക കണക്കുകൾ. 3,52,156 പേർക്കാണ് വൈറസ് ബാധയേത്തുടർന്ന് ജീവൻ നഷ്ടമായത്. 24,30,517 പേർക്ക് മാത്രമാണ് ഇതുവരെ രോഗമുക്തി നേടാനായത്.
അമേരിക്കയില്‍ മാത്രം രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. 1,00,064 പേരാണ് ഇതുവരെ അമേരിക്കയിൽ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. കോവിഡ് ആഘാതം ഏറ്റവും കൂടുതല്‍ ഏറ്റുവാങ്ങിയ അമേരിക്കയില്‍ ഇതുവരെ 17.25ലക്ഷം പേരാണ് രോഗബാധിതരായത്.worldometer പ്രകാരമുള്ള കണക്കാണിത്. ഇവരിൽ 11,44,765 പേർ ചികിത്സയിലാണ്. 4,68,778 പേർ രോഗമുക്തി നേടിയിട്ടുണ്ട്.
ഇന്നലെ മാത്രം അമേരിക്കയില്‍ 774 പേര് മരിച്ചു. അതേ സമയം തെക്കേ അമേരിക്കന്‍ രാജ്യമായ ബ്രസീലില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരമായി തുടരുകയാണ്. ഇന്നലെ മാത്രം 1027 പേരാണ് ബ്രസീലില്‍ മരിച്ചത്. ഇന്നലെ മാത്രം 15691 പേര് ബ്രസീലില്‍ പുതുതായി രോഗബാധിതരായി. അതേ സമയം അമേരിക്കയില്‍ 19,049 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍ ബ്രസീലിലാണ്. 3.92ലക്ഷം പേര്.
സ്പെയിനിൽ 2,83,339 പേർക്കാണ് രോഗബാധ, 27,117 ജീവൻ നഷ്ടമായി. ജർമനിയിൽ രോഗംബാധിച്ചവർ 1,81,288 പേരാണ് 8,498 പേർക്ക് ജീവൻ നഷ്ടമായി. ഇന്ത്യയിൽ 1,50,793 പേർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്, 4,344 പേർക്ക് ജീവൻ നഷ്ടമായി.