സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിച്ചു: മിനിമം ചാര്‍ജിന്റെ ദൂരം പകുതിയായി കുറച്ചു

0

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം. മിനിമം ചാര്‍ജിന് മാറ്റമുണ്ടാവില്ല. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശ പ്രകാരമാണ് ചാര്‍ജ് വര്‍ധന. ദൂരപരിധി കുറച്ചാണ് ബസ് ചാർജ് വർധിപ്പിച്ചത്. നേരത്തെ അഞ്ച് കിലോമീറ്ററിന് എട്ട് രൂപയായിരുന്നു, ഇത് രണ്ടര കിലോമീറ്ററാക്കി കുറച്ചു. 5 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ ഇനി 10 രൂപ നല്‍കേണ്ടി വരും.

അതേസമയം ഇത് സംബന്ധിച്ച് ഉത്തരവ് ഉടൻ പുറത്തിറങ്ങും. എന്നാൽ വിദ്യാർത്ഥികളുടെ മിനിമം ചാർജ് അഞ്ച് രൂപയാക്കാനുള്ള ശുപാർശ തള്ളി. നിലവിൽ വിദ്യാർത്ഥികളുടെ മിനിമം ചാർജ് ഒരു രൂപയാണ്. കൊവിഡ് കാലത്തേക്കാണ് ബസ് ചാർജ് വർധിപ്പിച്ചിരിക്കുന്നത്.