ഇന്ത്യയിൽനിന്ന് യു.എ.ഇ.യിലേക്ക് എയർഇന്ത്യ എക്സ്പ്രെസ്സ് ടിക്കറ്റ് ബുക്കിങ് തുടങ്ങി; പ്രവാസികളെ പിഴിയുന്ന ടിക്കറ്റ് നിരക്ക്

0

ദുബായ് : യു.എ.ഇ. താമസവിസയുള്ള ഇന്ത്യക്കാർക്ക് രാജ്യത്ത് തിരികെയെത്താൻ അനുമതി. ഇതനുസരിച്ച് ഇന്ത്യയിൽനിന്ന് യു.എ.ഇ.യിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികൾക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതായി എയർഇന്ത്യ എക്സ്പ്രസ് (ഐ.എക്സ്.) അധികൃതർ അറിയിച്ചു. ജൂലായ് 12 മുതൽ 26 വരെ തീയതികളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ട്വിറ്ററിലൂടെയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

കേരളത്തില്‍ നിന്ന് 51 വിമാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊച്ചി 21, കോഴിക്കോട് 15, തിരുവനന്തപുരം ഒമ്പത് കണ്ണൂര്‍ ആറ് എന്നിങ്ങനെയാണ് വിമാന സര്‍വ്വീസുകളുള്ളത്. അബുദാബി, ഷാര്‍ജ വിമാനത്താവളങ്ങളിലേക്കാണ് സര്‍വ്വീസുകള്‍. കേരളത്തില്‍ നിന്ന് യുഎഇയിലേക്ക് സര്‍വീസ് പുനരാരംഭിക്കുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരില്‍ നിന്നും ഈടാക്കുന്നുന്നത് വൻ നിരക്ക്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ ടിക്കറ്റ് നിരക്കിനേക്കാള്‍ നാലിരട്ടിയില്‍ അധികം തുകയാണ് ബജറ്റ് എയര്‍ലൈന്‍ ഈടാക്കുന്നത്.

തുടക്കത്തില്‍ ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലേക്കാണ് വിമാന സര്‍വീസ്. ബജറ്റ് എയര്‍ലൈനാണെങ്കിലും കനത്ത ടിക്കറ്റ് നിരക്കാണ് എയര്‍ ഇന്ത്യ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദുബൈയിലേക്ക് പറക്കണമെങ്കില്‍ ചുരുങ്ങിയത് 29,650 രൂപ നല്‍കണം. ഷാര്‍ജയിലേക്ക് വണ്‍വേ ടിക്കറ്റിന് 24,650 രൂപയും. സാധാരണയായി ജൂണ്‍, ജൂലൈ മാസങ്ങള്‍ യുഎഇയിലേക്കുള്ള ഓഫ് സീസണാണ്. ആറായിരം മുതല്‍ ഏഴായിരം രൂപ വരെയാണ് കഴിഞ്ഞ വര്‍ഷം ഇക്കാലത്ത് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക്.

ജോലിയില്‍ പെട്ടെന്ന് പ്രവേശിക്കേണ്ടവര്‍, കേരളത്തില്‍ കുടുങ്ങിയ ബന്ധുക്കള്‍ തുടങ്ങി അത്യാവശ്യമുള്ളവരാണ് ഇപ്പോള്‍ യുഎഇയിലേക്ക് പോകാന്‍ തിടുക്കപ്പെടുന്നത്. അവരെയാണ് ഈ നിരക്കുവർധന തളർത്തുന്നത്. അതാവശ്യ കാര്യങ്ങള്‍ക്ക് യുഎഇയിലേക്ക് മടങ്ങിപ്പോകാനാകാതെ ആശങ്കയിലായവര്‍ക്ക് ആശ്വാസമായാണ് വന്ദേ ഭാരത് വിമാനങ്ങളില്‍ കൊണ്ടുപോകുമെന്നുള്ള കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പ് വന്നത്. ഇന്ത്യയും യുഎഇയും തമ്മിലുണ്ടാക്കിയ ധാരണപ്രകാരമാണ് പ്രവാസികള്‍ക്ക് മടങ്ങാന്‍ 15 ദിവസത്തേക്ക് അവസരമൊരുങ്ങിയത്.

എയർഇന്ത്യ എക്സ്പ്രസിന്റെ വെബ്‌സൈറ്റ്, കോൾസെന്റർ, അംഗീകൃത ട്രാവൽ ഏജൻസികൾ എന്നിവവഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. നിലവിൽ യു.എ.ഇ. താമസവിസയുള്ളവർക്കുമാത്രമേ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ അനുമതിയുള്ളൂ.

യാത്രക്കാരുടെ കൈവശം ഇമിഗ്രേഷൻ ആൻഡ് ചെക്പോയിന്റ് അതോറിറ്റിയുടെയോ (ഐ.സി.എ.) ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡന്റ്‌സ്‌ ആൻഡ് ഫോറിൻ അഫയേഴ്‌സിന്റെയോ (ജി.ഡി.ആർ.എഫ് എ.) അനുമതിയുണ്ടാവണം. എല്ലാ യാത്രക്കാരും യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂറിനുള്ളിൽ കോവിഡ് പരിശോധന നടത്തിയതിന്റെ നെഗറ്റീവ് ഫലം കൈവശംവെക്കണം. ഹെൽത്ത് ഡിക്ലറേഷൻ ഫോം, ക്വാറന്റീൻ അണ്ടർറ്റേക്കിങ് ഫോം എന്നിവ സമർപ്പിക്കണം. കൂടാതെ ഡി.എക്സ്.ബി. സ്മാർട്ട് ആപ്പ് ഡൗൺലോഡ് ചെയ്യുകയും വേണമെന്ന് എയർലൈൻ അധികൃതർ വ്യതമാക്കി.

വന്ദേഭാരത് ദൗത്യത്തിന് ഏർപ്പെടുത്തിയ വിമാനങ്ങളിലാണ് മടങ്ങാൻ കഴിയുക. യു.എ.ഇ.യിൽനിന്ന് ഇന്ത്യയിലേക്ക് പോകുന്ന യു.എ.ഇ.യുടെ ചാർട്ടേർഡ് വിമാനങ്ങളിലും പ്രവാസികൾക്ക് മടങ്ങിവരാം.

വിവരങ്ങൾക്ക്: http://blog.airindiaexpress.in/india-uae-travel-update/