സ്വര്‍ണവില പവന് 40,000 രൂപയായി; ഗ്രാമിന് 5000വും

1

തുടര്‍ച്ചയായി ഒമ്പതാമത്തെ ദിവസവും പുതിയ റെക്കോഡ് കുറിച്ച് സ്വർണ്ണവില. ഇന്നു പവന് 280 രൂപയും ഗ്രാമിന് 35 രൂപയും ഉയർന്നു.

അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) തനിത്തങ്കത്തിന്റെ വില സ്ഥിരതയാര്‍ജിച്ചു. 1,958.99 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

വെള്ളിയാഴ്ച പവന് 280 രൂപയും വ്യാഴാഴ്ച 320 രൂപയും വർധിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന്റെ വില സ്ഥിരതയാർജിച്ചു. 1,958.99 ഡോളർ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

കൊവിഡ് വ്യാപനത്തെതുടർന്ന് ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിൽ നിക്ഷേപം വർധിച്ചതാണ് വിലയെ കുതിപ്പിന് കാരണം. വെള്ളിവിലയിലും വർധനവ് രേഖപ്പെടുത്തി. കിലോഗ്രാമീന് 865 രൂപ വർധിച്ച് 63,355 രൂപയാണ് വില.

ഈ മാസം മാത്രം 180 ഡോളറാണ് രാജ്യാന്തര വിപണിയിൽ കൂടിയത്. ദേശീയ ബുള്യൻ വിപണിയിൽ 10 ഗ്രാമിന്റെ വില 53,200 രൂപ കടന്നു.