രാജ്യത്ത് കൊവിഡ് ബാധിതര്‍ 49 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 83,809 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിക്കുകയും 1,054 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതര്‍ 49,30,237 ഉം മരണസംഖ്യ 80,776 ഉം ആയി ഉയര്‍ന്നു. ഇതുവരെ 38,59,400 പേരാണ് രോഗമുക്തി നേടിയത്. 9,90,061 പേര്‍ നിലവിൽ ചികിത്സയിലാണ്.
ആറ് കോടിയോളം സാമ്പിളുകളാണ് ഇന്ത്യയിൽ പരിശോധന നടത്തിയത്. 5,83,12,273 സാമ്പിളുകളാണ് പരിശോധിച്ചത്. രാജ്യത്ത ഏറ്റവുമധികം കൊവിഡ് രോഗികളുളള സംസ്ഥാനം മഹാരാഷ്‌ട്ര ആണ്. 2,91,630 ആക്‌ടീവ് കേസുകളാണ് ഇവിടെയുളളത്. കർണാടകയിൽ 98,482 കേസുകളാണുളളത്.ആന്ധ്രയിൽ 93.204 നാലാമത് തമിഴ്‌നാടാണ്. 46,912 കേസുകൾ. ഡൽഹിയിൽ 28,641 കേസുകൾ.