തൃശൂര്‍: പാമൊലിന്‍ അഴിമതിക്കേസില്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാവാത്ത മലേഷ്യന്‍ കമ്പനി ഡയറക്ടര്‍ക്ക് അറസ്റ്റ് വാറണ്ട്. പാമൊലിന്‍ ഇറക്കുമതി ചെയ്ത സിംഗപ്പൂരിലെ സിംഗപ്പുര്‍ പവര്‍ ആന്‍ഡ് എനര്‍ജി കോര്പറേഷന് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ ശിവരാമകൃഷ്ണനെതിരെയാണ് തൃശൂര്‍ വിജിലിന്‍സ് ജഡ്ജി വി ഭാസ്കരന് വാറണ്ട് പുറപ്പെടുവിച്ചത്. മറ്റു പ്രതികളുടെ വിടുതല്‍ ഹര്‍ജിയിലെ വാദംകേള്‍ക്കല്‍ നവംബര്‍ ഏഴിലേക്ക് മാറ്റി. പാമൊലിന്‍ കേസില്‍ പ്രതിയായ ശിവരാമകൃഷ്ണന് സിംഗപ്പൂരിലായതിനാല്‍ അറസ്റ്റ് ചെയ്യാനായില്ലെന്നാണ് വിജിലന്‍സ് എസ് പി വി എന്‍ ശശിധരന് കോടതിയില്‍ ബോധിപ്പിച്ചത്. അഭിഭാഷകനും ഹാജരായില്ല. തുടര്‍ന്നാണ് അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ഉത്തരവായത്. മറ്റൊരു ഡയറക്ടര്‍ സദാശിവനുവേണ്ടി അഭിഭാഷകന് ഹാജരായിരുന്നു. പാമൊലിന്‍ ഇറക്കുമതി കാലത്തെ ധനമന്ത്രിയായ ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനാലാണ് മറ്റു പ്രതികള്‍ വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. മുന്‍ മന്ത്രി ടി എച്ച് മുസ്തഫ, മുന്‍ അഡീഷ്ണല്‍ ചീഫ് സെക്രട്ടറി എസ് പത്മകുമാര്‍, മുന്‍ ഭക്ഷ്യ-സിവില്‍ സപ്ലൈസ് സെക്രട്ടറി സഖറിയ മാത്യു, മുന്‍ സിവില്‍ സപ്ലൈസ് എം ഡി ജിജി തോംസണ്‍, സിംഗപ്പൂര്‍ പവര്‍ ആന്‍ഡ് എനര്‍ജി കോര്പറേഷന് ഡയറക്ടര്മാര്മാരായ സദാശിവന്, ശിവരാമകൃഷ്ണന്, മുന്‍ സിവില്‍ സപ്ലൈസ് സെക്രട്ടറി പി ജെ തോംസണ്‍ എന്നിവരാണ് രണ്ടുമുതല്‍ എട്ടുവരെ പ്രതികള്‍. ഒന്നാം പ്രതി കെ കരുണാകരനെ മരണത്തെത്തുടര്‍ന്ന് ഒഴിവാക്കിയിരുന്നു. 1991ല്‍ കരുണാകരന് മുഖ്യമന്ത്രിയായിരിക്കെ സിംഗപ്പൂരില്‍ നിന്ന് 15,000 മെട്രിക് ടണ്‍ പാമൊലിന്‍ ഇറക്കുമതിയില്‍ 2.32 കോടി രൂപയുടെ നഷ്ടം ഖജനാവിന് ഉണ്ടാക്കിയെന്നാണ് കേസ്.
Latest Articles
കുപ്രശസ്ത കുറ്റവാളി സംഘം ‘ബാലി നയനിലെ’ 5 പേരെ ഇന്തൊനീഷ്യയിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് നാടുകടത്തും
ബാലി ∙ ബാലി നയൻ (ഒൻപത്) എന്നറിയപ്പെടുന്ന ഓസ്ട്രേലിയൻ ലഹരിമരുന്ന് കടത്തുകാരായ അഞ്ചുപേരെ അടുത്ത മാസം ഇന്തൊനീഷ്യയിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് നാടുകടത്തും. 2005-ൽ ബാലിയിൽ നിന്ന് 8.3 കിലോഗ്രാം ഹെറോയിൻ...
Popular News
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒപി ടിക്കറ്റ് ഇനി മുതൽ സൗജന്യമല്ല; നിരക്ക് ഏർപ്പെടുത്തി
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒപി ടിക്കറ്റിന് നിരക്ക് ഏർപ്പെടുത്തി. നേരത്തെ സൗജന്യമായിരുന്നതാണ് ഇപ്പോൾ 10രൂപ നിരക്ക് ഏർപ്പെടുത്തിയത്. ആശുപത്രി വികസന സമിതിയുടേതാണ് തീരുമാനം. പ്രതിപക്ഷം വിയോജിപ്പ് പ്രകടപ്പിച്ചു. ബിപിഎൽ വിഭാഗത്തിന്...
തകര്‍ന്നത് കൂട്ടിയോജിപ്പിക്കാന്‍ സാധിച്ചില്ല, 30 വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു, സ്വകാര്യതയെ മാനിച്ചതിന് നന്ദി; എആര്‍ റഹ്മാൻ
എആര്‍ റഹ്മാനും ഭാര്യ സൈറ ബാനുവും കഴിഞ്ഞ 29 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നുവെന്ന വാർത്ത ഒട്ടും വിശ്വസിക്കാൻ ആവാതെയാണ് ആരാധർ സ്വീകരിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഇരുവരും വിവാഹമോചിതരാകാന്‍...
‘ജയിച്ചത് രാഹുൽ അല്ല, ഷാഫിയും ഷാഫിയുടെ വർഗീയതയും’ ; പ്രതികരണവുമായി പത്മജ വേണുഗോപാൽ
പാലക്കാട് ഉപ തെരഞ്ഞെടുപ്പിലെ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയത്തിൽ പ്രതികരണവുമായി പത്മജ വേണുഗോപാൽ. ജയിച്ചത് രാഹുൽ അല്ല ഷാഫിയും ഷാഫിയുടെ വർഗീയതയുമാണെന്നാണ് പത്മജ വ്യക്തമാക്കിയത്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം. ഇല്ലാത്ത വർഗീയത...
കൊറിയക്കാർക്കും ജപ്പാൻകാർക്കും ലൈംഗികതയിലും പ്രണയത്തിലും തൃപ്തിക്കുറവ്; ഇന്ത്യക്കാർക്കോ?
ലൈംഗിക ജീവിതത്തിലും പ്രണയ ജീവിതത്തിലും കൊറിയക്കാരും ജപ്പാൻകാരും ഏറ്റവും കുറഞ്ഞ സംതൃപ്തി അനുഭവിക്കുന്നവരാണെന്ന് സർവേ റിപ്പോർട്ട്. ഈ രണ്ട് ഏഷ്യന്‍ രാജ്യങ്ങളും ദീര്‍ഘകാലമായി സമാന ജനസംഖ്യാ പ്രതിസന്ധിയുമായി പോരാടുകയാണെന്നതും ശ്രദ്ധേയമാണ്....
കീർത്തി സുരേഷ് വിവാഹിതയാകുന്നു, വരൻ ബാല്യകാല സുഹൃത്ത്
തെന്നിന്ത്യൻ താരം കീർത്തി സുരേഷ് വിവാഹിതയാകുന്നു. ബാല്യകാലസുഹൃത്ത് ആണ് വരനെന്നാണ് സൂചന. ദീർഘകാലമായി ഇവർ പ്രണയത്തിലാണെന്നാണ് വിവരം. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.