ഇന്ത്യ- ചൈന സംഘർഷം; വീണ്ടും സമാധാന ശ്രമവുമായി റഷ്യ

0

ഇന്ത്യ- ചൈന സംഘർഷത്തിൽ വീണ്ടും സമാധാനശ്രമവുമായി ചൈന. രണ്ട് രാജ്യങ്ങളും തമ്മിൽ കൂടുതൽ ചർച്ചകളിലേക്ക് കടക്കണമെന്ന് റഷ്യ നിർദേശിച്ചു. ഏഴാം സൈനിക തല ചർച്ചകൾക്ക് തീരുമാനമായെങ്കിലും ഇരു രാജ്യങ്ങളുടെയും സംയുക്ത ഉന്നതാധികാര സമിതിയുടെ യോഗത്തിന് മറ്റ് വിഷയങ്ങളിൽ സമവായത്തിൽ എത്താൻ സാധിച്ചില്ല.

മദ്ധ്യസ്ഥന്റെ രൂപത്തിലല്ലെങ്കിലും ചർച്ചകൾ കൂടുതൽ ഫലപ്രദമാക്കാൻ കഴിയുമെന്ന് റഷ്യ സഹായം ഇരു രാജ്യങ്ങൾക്കും വാഗ്ദാനം നൽകി. മേഖലയിലെ സമാധാനം ഉറപ്പാക്കാൻ രണ്ട് രാജ്യങ്ങളുടെയും ആശയ വിനിമയത്തിന് സാധിയ്ക്കുമെന്നും ഇതിലൂടെ ഉഭയ കക്ഷി ചർച്ചകൾ കൂടുതൽ സജീവമാക്കാൻ കഴിയുമെന്നാണ് റഷ്യയുടെ നിലപാട്.

വിദേശമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ കൂടി ഇന്ത്യ തീരുമാനിച്ച പശ്ചാത്തലത്തിലാണ് റഷ്യയുടെ നയതന്ത്രം. ഇന്നലെ ഇരു രാജ്യങ്ങളുടെയും സംയുക്ത ഉന്നതാധികാര സമിതി യോഗം ചേർന്നെങ്കിലും സുപ്രധാന വിഷങ്ങളിൽ ഒന്നിലും തീരുമാനമായില്ല. ഏഴാം സൈനിക തല ചർച്ചയ്ക്ക് മാത്രമാണ് ധാരണയായത്. ലഡാക്ക് നിയമവിരുദ്ധ കേന്ദ്രഭരണ പ്രവിശ്യയാണെന്ന ചൈനീസ് നിലപാടിൽ ഇന്ത്യ ശക്തമായി പ്രതിഷേധം അറിയിച്ചു.