ആരാധകരെ കുടുംബത്തെയും ദുഃഖത്തിലാഴ്ത്തി ഈ വർഷം ജൂലൈയിലാണ് ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിയോഗം സംഭവിച്ചത്. ഒരു കുഞ്ഞ് ജനിക്കാൻ പോകുന്ന സന്തോഷത്തിൽ ഇരിക്കെയാണ് മരണം ചിരഞ്ജീവിയെ തട്ടിയെടുത്തത്.
പത്ത് വർഷം നീണ്ട പ്രണയത്തിനൊടുവിൽ 2018-ൽ വിവാഹിതരായ മേഘ്ന രാജിന്റെയും ചീരുവിന്റെയും ജീവിതത്തിലേക്ക് അപ്രതീക്ഷിതമായാണ് ഈ മരണം കടന്നുവന്നത്. എന്നാൽ ചിരു എങ്ങും പോയിട്ടില്ല, തൊട്ടടുത്ത് തന്നെയുണ്ട് ഇപ്പഴും എന്ന് തെളിയിക്കുന്ന ചിത്രങ്ങളാണ് മേഘ്ന തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
ചിരഞ്ജീവിയുടെ ഒരു കട്ടൗട്ടാണ് ഈ ചിത്രങ്ങളിൽ ചേർത്തിരിക്കുന്നത്. ചിത്രത്തോടൊപ്പം വൈകാരികമായ ഒരു അടിക്കുറിപ്പും മേഘ്ന ചേർത്തിരിക്കുന്നു. ‘എനിക്ക് വളരെ സവിശേഷമായ രണ്ട് പേർ. ഇങ്ങനെയാണ് ഇപ്പോൾ ചിരു വേണ്ടിയിരുന്നത്, ആ രീതിയിൽ തന്നെ ഇത് ഉണ്ടാവുകയും ചെയ്യും… എന്നെന്നേക്കും എല്ലായ്പ്പോഴും,’– മേഘ്ന കുറിച്ചു. ചിരഞ്ജീവി ഓർമയായെങ്കിലും അദ്ദേഹത്തിന്റെ സാന്നിധ്യം ദൃശ്യമാക്കിക്കൊണ്ടാണ് ചടങ്ങിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
ഇരുവരുടെയും രണ്ടാം വിവാഹ വാര്‍ഷികത്തിന് പിന്നാലെയാണ് മേഘ്ന ഗര്‍ഭിണിയാണെന്നുളള വിവരം ഏവരും അറിഞ്ഞത്. തുടര്‍ന്ന് അച്ഛനാകാന്‍ പോവുന്നതിന്റെ സന്തോഷത്തിലായിരുന്നു ചിരഞ്ജീവി സര്‍ജ. ലോക്ഡൗണ്‍ കാലത്ത് കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം നടന് മുന്‍പ് സുഹൃത്തുക്കളോടെല്ലാം പങ്കുവെച്ചിരുന്നു. ലോക്ഡൗണ്‍ കാലത്ത് മേഘ്നയുമായി താന്‍ കൂടുതല്‍ പ്രണയത്തിലായെന്നും താരം തുറന്നുപറഞ്ഞിരുന്നു. ചിരു മരിക്കുമ്പോൾ നടി മൂന്നു മാസം ഗർഭിണിയായിരുന്നു.