സിംഗപ്പൂര്‍ : ദീര്‍ഘകാലമായി സിംഗപ്പൂര്‍ പി ആര് (SPR) ആയിരിക്കുന്നവരുടെ റീ എന്‍ട്രി പെര്‍മിറ്റ് പുതുക്കുന്നത് തടയാന്‍ നീക്കമില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതല വഹിക്കുന്ന മന്ത്രി ശ്രീമതി. ഗ്രേസ് ഫൂ പാര്‍ലമെന്റിനെ അറിയിച്ചു.സിംഗപ്പൂരിലെ പി ആര് -ഇല് 10% വരുന്നവര്‍ ഇരുപത് വര്‍ഷത്തിലേറെയായി ഇവിടെ സ്ഥിരതാമസമാക്കിയവര്‍ ആണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു .
സിംഗപ്പൂര്‍ ജനസംഖ്യ പോളിസിയുടെ മേല്‍നോട്ടം വഹിക്കുന്ന സഹപ്രധാനമന്ത്രിയുടെ സഹായി കൂടിയാണ് ശ്രീമതി .ഗ്രേസ് ഫൂ .സിംഗപ്പൂര്‍ പി ആര് -നു ഒരു നിശ്ചിതമായ കാലാവധി ഇല്ലെന്നും എന്നാല്‍ റീ എന്‍ട്രി പെര്‍മിറ്റ് (REP) അനുവദിക്കുന്നത് 5 വര്‍ഷത്തേക്ക് മാത്രമായിരിക്കും എന്ന് അവര്‍ വിശദീകരിച്ചു.സിംഗപ്പൂരില്‍ ജോലി ചെയ്യുകയും ,സിംഗപ്പൂര്‍ സമ്പത്ത് വ്യവസ്ഥയ്ക്ക് ഉപയോഗപ്രഥമായി സിംഗപ്പൂരില്‍ കൂടുതല്‍ ബന്ധങ്ങള്‍ ഉള്ളവര്‍ക്ക് തീര്‍ച്ചയായും പി .ആര് പുതുക്കി നല്‍കുമെന്ന് മന്ത്രി അറിയിച്ചു.എന്നാല്‍ കാലാവധി കഴിഞ്ഞ റീ എന്‍ട്രി പെന്മിറ്റ് കൈവശം വച്ച് അന്യരാജ്യങ്ങളില്‍ കഴിയുന്നവരുടെ പി ആര് നഷ്ട്ടപ്പെടുമെന്നും ഇക്കാര്യത്തില്‍ യാതൊരു വിട്ടു വീഴ്ചയും ഉണ്ടാകില്ലെന്നും പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയില്‍ അറിയിച്ചു .