ഇന്ത്യ – സിംഗപ്പൂര്‍ സംയുക്ത സൈനികാഭ്യാസം സമാപിച്ചു

0

സിംഗപ്പൂര്‍ : ഇന്ത്യ, സിംഗപ്പൂര്‍ സേനകള്‍ നവംബര്‍ 24 മുതല്‍ മഹാരാഷ്ട്രയിലെ നാസികില്‍ നടത്തിവന്നിരുന്ന സംയുക്ത സൈനികാഭ്യാസം ഇന്ന് സമാപിച്ചു. 'അഗ്നി വാരിയര്‍' എന്ന് പേരിട്ടിരുന്ന ഈ അഭ്യാസത്തിന്റെ ഭാഗമായി ഇരുസേനകളും ചേര്‍ന്ന് ' ആര്‍ട്ടിലറി ലൈവ് ഫയറിംഗ്' (Artillery Live Firing) തുടങ്ങിയ അഭ്യാസങ്ങള്‍ കാഴ്ച വച്ചു. ഇരു രാജ്യങ്ങളുടെയും പ്രതിരോധവകുപ്പുകള്‍ തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായുള്ള ഉഭയകക്ഷി ഉടന്പടി പ്രകാരം ഇത് എട്ടാം വര്‍ഷമാണ്‌ അഗ്നി വാരിയര്‍ അരങ്ങേറുന്നത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പരധാരണയും സഹകരണവും ഊട്ടി ഉറപ്പിക്കാന്‍ ഈ സൈനിക പ്രകടനം സഹായിച്ചുവെന്നു സിംഗപ്പൂര്‍ പ്രതിരോധ വകുപ്പ് (MINDEF ) പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു.സൈനികാഭ്യാസ പ്രകടനങ്ങള്‍ കൂടാതെ സൈനിക പരിശീലനങ്ങള്‍, സെമിനാറുകള്‍ തുടങ്ങിയവയിലൂടെ ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള സൈനിക ബന്ധങ്ങള്‍ ശക്തിപ്പെട്ടു കൊണ്ടിരിക്കുകയാണ്.