2012 ഡിസംബര്‍ 21നു ലോകം അവസാനിക്കുമോ?

0

2012 ഡിസംബര്‍ 21നു ലോകം അവസാനിക്കും എന്ന അഭ്യൂഹങ്ങള്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ ഭീതി അകറ്റാനായി നാസ പുറത്തു വിട്ട സംശയ നിവാരണ ചോദ്യങ്ങളുടെ മലയാളത്തിലുള്ള സംക്ഷിപ്ത പരിഭാഷ.

ചോ:  ലോകം 2012-ഇല്‍ ഏതെങ്കിലും തരത്തിലുള്ള വെല്ലുവിളി നേരിടുന്നുണ്ടോ? പല ഇന്റര്‍നെറ്റ്‌ വെബ്‌ സൈറ്റുകളും ലോകം ഡിസംബറില്‍ അവസാനിക്കും എന്ന് പറയുന്നുണ്ടല്ലോ?
ഉ:   ലോകം 2012-ഇല്‍ അവസാനിക്കുകയില്ല. നാല് ബില്ല്യന്‍ വര്‍ഷങ്ങള്‍ ആയി നമ്മുടെ ഭൂമി വളരെ സുഗമമായി നീങ്ങിക്കൊണ്ടിരിക്കുകയാണ്. 2012-ഇല്‍ ലോകത്തിനു ഒരു ഭീഷണിയും ഇല്ലെന്നു വിശ്വസനീയരായ ശാസ്ത്രജ്ഞര്‍ക്ക് അറിയാം.

ചോ: ലോകം 2012-ഇല്‍  അവസാനിക്കും എന്ന പ്രവചനങ്ങളുടെ ആവിര്‍ഭാവം എങ്ങിനെ ആണ്?
ഉ: ഈ കഥ ആരഭിച്ചത് 'സുമെരിയന്‍സ് ' കണ്ടുപിടിച്ചു എന്നവകാശപെടുന്ന  'നിബിറു' എന്ന സങ്കല്‍പ്പിക ഗ്രഹം ഭൂമിക്കു നേരെ നീങ്ങുന്നു എന്ന വാദങ്ങളിലൂടെ ആണ്. ഈ 'ദുരന്തം' 2003 മെയ്‌ മാസത്തില്‍ സംഭവിക്കും എന്നാണ് ആദ്യം പ്രവചിക്കപ്പെട്ടിരുന്നത്‌. പക്ഷെ ഒന്നും സംഭവിക്കാതിരുന്നപ്പോള്‍ 'അന്ത്യവിധിദിനം' ഡിസംബര്‍ 2012 ലേക്ക് മാറ്റപ്പെടുകയും അതിനെ പുരാതനമായ മായന്‍ കലണ്ടറിന്റെ ഒരു ചക്രത്തിന്റെ അവസാനവുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കുകയും ആണ് ഉണ്ടായത്. അങ്ങിനെ ആണ് ലോകാവസാനം ഡിസംബര്‍ 21 ആയി പ്രവചിക്കപ്പെട്ടത്.

ചോ: മായന്‍ കലണ്ടര്‍ ശരിക്കും 2012 ഡിസംബറില്‍ അവസാനിക്കുമോ?
ഉ: നമ്മുടെ ചുമരില്‍ തൂങ്ങുന്ന കലണ്ടര്‍ ഡിസംബര്‍ 31നു അവസാനിക്കുകയില്ലല്ലോ. അത് പോലെ മായന്‍ കലണ്ടറും ഡിസംബര്‍ 21നു അവസാനിക്കുകയില്ല. 2012 ഡിസംബര്‍ 21 മായന്‍ കലണ്ടറിലെ ഒരു ചക്രത്തിന്റെ അവസാനം ആണ്. ജനുവരി ഒന്നിന് നമ്മുടെ കലണ്ടറില്‍ മറ്റൊരു വര്ഷം തുടങ്ങുന്ന പോലെ മായന്‍ കലണ്ടറിലും അടുത്ത ദിവസം മുതല്‍ മറ്റൊരു ചക്രം ആരംഭിക്കും.

ചോ: ഡിസംബര്‍ 23 മുതല്‍ 25 വരെ ലോകം മുഴുവന്‍ ഇരുട്ടില്‍ ആകും എന്ന് നാസ പ്രവചിക്കുന്നുണ്ടോ?
ഉ:  തീര്‍ച്ചയായും ഇല്ല. നാസയോ മറ്റെതെങ്കില്‍ ശാസ്ത്രസംഘടനയോ അത്തരത്തില്‍ ഒരു 'ബ്ലാക്ക് ഔട്ട്‌' പ്രവചിക്കുന്നില്ല. പ്രപഞ്ചഘടനയിലുള്ള ക്രമീകരണത്തില്‍ വ്യതിയാനം സംഭവിച്ചു ലോകം മുഴുവനായും ഇരുട്ടില്‍ അകപ്പെടുമെന്നാണ് തെറ്റായ ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നത്. എന്നാല്‍ അത്തരത്തില്‍ ഒരു ക്രമീകരണമേയില്ല. ചിലയിടങ്ങളില്‍ നാസ വക്താവ് ചാള്‍സ് ബോള്‍ഡാന്റെ അടിയന്തര ഘട്ടങ്ങളിലെ തെയയാറെടുപ്പുകളെ  കുറിച്ചുള്ള വീഡിയോ ഈ 'ബ്ലാക്ക്‌ ഔട്ട്‌' നെ ക്കുറിച്ചാണ് എന്ന് പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ അടിയന്തരഘട്ടങ്ങളില്‍ പൊതു ജനങ്ങള്‍ എങ്ങിനെ നേരിടണം എന്നത് മാത്രമാണ് ആ വീഡിയോയുടെ ഉദ്ദേശം. ഇതില്‍ 'ബ്ലാക്ക്‌ ഔട്ടി'നെ കുറിച്ച് പരാമര്‍ശിക്കുന്നില്ല.

ചോ: ഭൂമിയെ ബാധിക്കുന്ന രീതിയില്‍ എന്തെങ്കിലും രീതിയില്‍ മറ്റു ഗ്രഹങ്ങളുടെ സ്ഥാനം ക്രമീകരിക്കപ്പെടുമോ?
ഉ: വരുന്ന കുറച്ചു ദശാബ്ദങ്ങളില്‍ അത്തരത്തിലുള്ള ഒരു ക്രമീകരണവും സംഭവിക്കുകയില്ല. ഇനി സംഭവിച്ചാല്‍ തന്നെ, ഇതുകൊണ്ട്  ഭൂമിക്കുമേല്‍  ഉണ്ടാകുന്ന സ്വാധീനം വളരെ ചെറുതായിരിക്കും. ഉദാഹരണമായി  1962, 1980, 2000 ങ്ങളില്‍ ഇത്തരത്തില്‍ ക്രമീകരണങ്ങള്‍ സംഭവിച്ചിരുന്നു. ഓരോ ഡിസംബറിലും സൂര്യനും ഭൂമിയും 'ക്ഷീരപഥത്തിന്റെ' ( Milky Way ) ഏകദേശ കേന്ദ്രവുമായി നേര്‍ രേഖയില്‍ വരുന്നത് പരിണിത ഫലങ്ങളില്ലാത്ത ഒരു സ്വാഭാവിക പ്രതിഭാസം മാത്രമാണ്.

ചോ: 'നിബിറു' എന്നോ 'പ്ലാനെറ്റ് എക്സ്' എന്നോ 'ഇറിസ്' എന്നോ ഏതെങ്കിലും പേരിലുള്ള ഗ്രഹങ്ങളോ മറ്റു പ്രാപഞ്ചിക വസ്തുക്കളോ  ഭൂമിക്കു ഭീഷണിയായി ഭൂമിക്കു നേരെ നേരെ വന്നടുക്കുന്നുണ്ടോ?
ഉ :  നിബിറു,പ്ലാനെറ്റ് എക്സ് എന്നിവ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കപ്പെടുന്ന കെട്ടുകഥകള്‍ മാത്രം ആണ്.അവയ്ക്കൊന്നും വസ്തുതാപരമായ യാതൊരു തെളിവുകളും ഇല്ല. അത്തരത്തില്‍ ഏതെങ്കിലും ഗ്രഹങ്ങള്‍ ഭൂമിയുമായി 2012-ഇല്‍ കൂട്ടിയിടിക്കാന്‍ ഏതെങ്കിലും തരത്തിലുള്ള സാധ്യതകള്‍ ഉണ്ട് എങ്കില്‍ അവ കഴിഞ്ഞ ഒരു ദാശാബ്ദമായെങ്കിലും ശാസ്ത്രലോകത്തിന്റെ നിരീക്ഷണത്തില്‍ പെടുമായിരുന്നു. ഇപ്പോള്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുന്നത്രയും അടുത്തായിരിക്കും അവ ഉണ്ടാവുക. 'ഇറിസ്' എന്നത് പ്ലുട്ടോയെപ്പോലെ സൌരയൂഥത്തിന് പുറത്തു മാത്രം നില്‍ക്കുന്ന  ഒരു കുള്ളന്‍ ഗ്രഹം ((Dwarf Planet) മാത്രം ആണ്. ഭൂമിയോട് 4 ബില്യണ്‍ അടുത്ത് മാത്രമാണ് ഇതിനു എത്താന്‍ സാധിക്കുക.

ചോ : എന്താണ് ധ്രുവ വ്യതിയാന സിദ്ധാന്തം ( Polar Shift Theory )? ഭൂവല്‍ക്കം മണിക്കൂറുകള്‍ കൊണ്ട്  180 ഡിഗ്രി തിരിയും എന്ന് പറയുന്നതില്‍ എന്തെങ്കിലും വാസ്തവം ഉണ്ടോ?
ഉ : ഭൂമിയുടെ ഭ്രമണം വിപരീത ദിശയില്‍ ആവുക എന്നത് അസാധ്യമാണ്. ഭൂഖണ്ഡങ്ങള്‍ക്ക് ചലനം സംഭവിക്കുന്നുണ്ട്.( ഉദാഹരണമായി അന്റാര്‍ട്ടിക്ക നൂറുകണക്കിന് മില്യന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് അന്റാര്‍ട്ടിക്ക ഭൂമധ്യ രേഖക്കടുത്തായിരുന്നു) എന്നാല്‍ ഭ്രമണ ധ്രുവങ്ങള്‍ നേര്‍ വിപരീതം ആവും എന്ന വാദവും ഇതും തമ്മില്‍ ബന്ധമൊന്നുമില്ല. ചില വെബ്സൈറ്റുകള്‍ കാന്തിക ധ്രുവീകരണവും ഭ്രമണവും തമ്മില്‍ ബന്ധം ചൂണ്ടിക്കാട്ടി പ്രവചനങ്ങള്‍ നടത്തുന്നു. എന്നാല്‍ ശരാശരി  400,000 വര്‍ഷത്തില്‍ നടക്കുന്ന കാന്തിക വ്യതിയാനം ഭൂമിയിലെ ജീവന് ഒരിക്കലും ഒരു ഭീഷണി അല്ല.

ചോ: 2012-ഇല്‍ ഉല്‍ക്കാപാതം ഭൂമിക്ക് ഭീഷണി സൃഷ്ടിക്കുന്നുണ്ടോ?
ഉ : ഭൂമി എല്ലാകാലത്തും ചെറിയ രീതിയില്‍ ഉല്‍ക്ക ( Meteor) – ധൂമകേതു ( Comet ) ക്കളുടെ ആഘാതത്തിനു വശംവദയായിട്ടുണ്ട്. എന്നാല്‍ വന്‍ ആഘാതങ്ങള്‍ ഒന്നും അടുത്തകാലത്തായി നേരിടേണ്ടി വന്നിട്ടില്ല. ഏറ്റവും അടുത്തുണ്ടായ ശക്തമായ ആഘാതം 65 മില്യണ്‍ വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു. ഇതാണ് ദിനോസറുകളുടെ അന്ത്യം കുറിക്കാന്‍ കാരണമായത്‌. എന്നാല്‍ നാസ നടത്തിയ 'space-guard' സര്‍വേ പ്രകാരം അത്തരത്തിലുള്ള വസ്തുക്കളൊന്നും അടുത്തകാലത്തൊന്നും ഭൂമിയില്‍ പതിക്കാന്‍ സാധ്യത ഇല്ല.

ചോ: ലോകാവസാനം 2012-ഇല്‍ സംഭവിക്കും എന്ന പ്രവചനങ്ങളോട് നാസയിലെ ശാസ്ത്രജ്ഞമാര്‍ എങ്ങിനെ പ്രതികരിക്കുന്നു?
ഉ: ദുരന്തം സംഭവിക്കും എന്നാ പ്രവചനങ്ങളെ പിന്താങ്ങാന്‍ വിശ്വാസയോഗ്യമായ ഒരു തെളിവുകളും നിലവില്‍ ലഭ്യമല്ല.പുസ്തകങ്ങളിലും സിനിമകളിലും ഇന്റെര്‍നെറ്റിലും ഉള്ള നിറം പിടിപ്പിച്ച കഥകള്‍ അല്ലാതെ 2012-ഇല്‍ അസാധാരണമായി എന്തെങ്കിലും സംഭവിക്കും എന്ന ശാസ്ത്രീയവും വിശ്വാസ യോഗ്യവും ആയ യാതൊരു വസ്തുതയും പുറത്തു വന്നിട്ടില്ല.

ചോ: 2012-ഇല്‍ ഉണ്ടാകും എന്ന് കരുതപ്പെടുന്ന 'സോളാര്‍ സ്റ്റോം' അപകട സാധ്യത ഉള്ളതാണോ?
ഉ: 11 വര്ഷം കൂടുമ്പോള്‍ സൌരപ്രവര്‍ത്തനങ്ങളുടെ അത്യുന്നതിയില്‍ സൌരജ്വാലകള്‍ ( Solar Flares ) വാര്‍ത്താവിനിമയസംവിധാനങ്ങളെ നാമമാത്രമായ രീതിയ&#