അബുദാബി: പാകിസ്താനിലേയും മറ്റു 11 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും യുഎഇ സന്ദര്‍ശക വിസ താത്കാലികമായി നിര്‍ത്തിവെച്ചു. കോവിഡിന്റെ രണ്ടാം വ്യാപനവുമായി ബന്ധപ്പെട്ടാണ് വിലക്കെന്നാണ് സൂചന.
തുര്‍ക്കി, യെമന്‍, സിറിയ, ഇറാഖ്, ലിബിയ, സോമാലിയ, കെനിയ, അഫ്ഗാനിസ്ഥാന്, ഇറാന് തുടങ്ങിയ രാജ്യങ്ങളിലെ സന്ദര്‍ശകര്‍ക്കും വിലക്കുണ്ട്. ഈ രാജ്യങ്ങളില്‍ കഴിഞ്ഞ ആഴ്ചകളിലായി കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്നുണ്ട്.
പാകിസ്താനില്‍ ഇതുവരെയായി 363,380 പേര്‍ക്കാണ് കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്. 7230 മരണം റിപ്പോര്‍ട്ട് ചെയ്തു. അതേ സമയം 30362 പേര് മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്.