രാത്രിയില്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ കാട്ടാനയെ വിരട്ടിയോടിച്ച് കുഞ്ഞുപൂച്ച. തായ്‌ലാന്റിലാണ് ഈ രസകരമായ സംഭവം അരങ്ങേറിയിരിക്കുന്നത്. ആന തായ്‌ലാന്റുകാരുടെ ദേശിയ മൃഗമായതുകൊണ്ടുതന്നെ ആനകളെ സംരക്ഷിത ജീവികളായാണ് ഇവിടുള്ളവർ കണക്കാക്കുന്നത് അതുകൊണ്ടുതന്നെ ഇവയെ ഉപദ്രവിക്കുന്ന രീതിയിൽ എന്ത് ചെയ്താലും അത് കടുത്ത ശിക്ഷാർഹമായ പ്രവർത്തിയാണ്.
ഇവിടുള്ളവരുടെ വയലുകളിലേക്കും വീട്ടിലേക്കും കാട്ടാന കടന്നുകയറിയാല്‍ ഇവയെ വിരട്ടിയോടിക്കണോ ഉപദ്രവിക്കാനോ സാധിക്കുന്നതല്ല. എന്നാല്‍ പാതിരാത്രി വീട്ടിലേക്ക് അതിക്രമിച്ച് കയറിയ സ്ഥിരം ശല്യക്കാരനായ കാട്ടാനയെ വിരട്ടിയോടിച്ച സിംബ എന്ന് പൂച്ചയാണ് തായ്‌ലൻഡിലെ ഇപ്പോഴത്തെ ചർച്ച വിഷയം സോഷ്യൽ മീഡിയയിലും ഈ കുട്ടി പൂച്ച താരമായി കഴിഞ്ഞു. തായ്ലാന്‍ഡിലെ നാഖോന്‍ നായോഖ് മേഖലയിലാണ് സംഭവം നടന്നത്.
സ്ഥലത്തെ സ്ഥിരം ശല്യക്കാരനാണ് പൈ സാലിക്ക് എന്ന കാട്ടാന. കൃഷിയിടങ്ങളിലേക്കും വീടുകളിലേക്കും പൈ സാലിക്ക് കടന്ന് കയറുന്നത് ഇവിടെ സാധാരണമാണ്. വീട്ടുമുറ്റത്തേക്ക് എത്തിയ കാട്ടാനയ്ക്ക് മുന്നില്‍ ചീറിക്കൊണ്ട് നില്‍ക്കുന്ന സിംബയുടെ ചിത്രങ്ങള്‍ ഇതിനോടകം വൈറലാണ്. ആനയെ വെളിച്ചം കാണിച്ച് ഓടിക്കാനുള്ള വീട്ടുകാരുടെ ശ്രമം പരാജയപ്പെട്ടപ്പോഴാണ് സിംബയുടെ വെല്ലുവിളി വന്നത്.
നേർക്കുനേർന്നിന്നുകൊണ്ട് നിന്ന് കുറച്ച് നേരത്തിന് ശേഷം കാട്ടാന പിന്‍വാങ്ങുന്ന വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. മൂന്നുവയസുള്ള പൂച്ചയാണ് സിംബയെന്നാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. വലിപ്പ വ്യത്യാസം നോക്കാതെ ആനയ്ക്ക് നേരെ പാഞ്ഞുചെന്ന സിംബയ്ക്ക് സമൂഹമാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹമാണ്.