സിംഗപ്പൂര്‍: ജുറോങ് GRCയില്‍ നിന്നുള്ള പാര്‍ലിമെന്റ് അംഗവും, സ്പോര്‍ട്സ് യുവജന ക്ഷേമ സഹമന്ത്രിയും ആയ ഹലിമാ യാക്കൂബ് സിംഗപ്പൂരിന്റെ ആദ്യ വനിതാ സ്പീക്കര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടെക്കും. ജനുവരി 14നു ചേരുന്ന പാര്‍ലിമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ അവരെ പ്രധാനമന്തി നേരിട്ട് നാമനിര്‍ദേശം ചെയ്തേക്കും എന്നാണ് വിവരം. 2001 മുതല്‍ പാര്‍ലിമെന്റ് അംഗമാണ് അഭിഭാഷകയായ ഹലിമാ. നാഷണല്‍ യുനിവേര്സിടിയില് നിന്നും LLM ബിരുദാന്തരബിരുദം നേടിയിട്ടുണ്ട്.
തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ഭരണഘടനാ പ്രകാരം മന്ത്രി സ്ഥാനം രാജി വച്ച ശേഷമായിരിക്കും അവര്‍ സ്പീക്കര്‍ ആയി സ്ഥാനം ഏറ്റെടുക്കുക. വിവാഹേതരബന്ധത്തെ കുറിച്ച് ഉയര്‍ന്ന ആരോപണങ്ങളെ തുടര്‍ന്ന് മൈക്കല്‍ പാല്‍മര്‍ സ്ഥാനം രാജി വച്ചതാണ് ഇടക്കാല സ്പീക്കറുടെ തെരഞ്ഞെടുപ്പിലേക്ക് നയിച്ചത്.