നിക്കോളാസ്‌ കോപ്പര്‍നിക്കസിന് ആദരവായി ഗൂഗിള്‍ ഡൂഡില്‍

0


നിക്കോളാസ്‌ കോപ്പര്‍നിക്കസിന്‍റെ 540ാ ജന്മ വാര്‍ഷികത്തോടനുബന്ധിച്ച് ആദരസൂചകമായി അനിമേഷന്‍ ഗൂഗിള്‍ ഡൂഡില്‍.. ഭൂമിയും ഗ്രഹങ്ങളും സൂര്യനെ ചുറ്റി സഞ്ചരിക്കുകയാണെന്നുമുള്ള അദ്ദേഹത്തിന്‍റെ കണ്ടുപിടുത്തത്തെ സൂചിപ്പിക്കുന്നതാണ് ഗൂഗിള്‍ ഡൂഡില്‍.
ഒരു പുരോഹിതന്‍ ആയിരിന്നിട്ടുകൂടി ഗണിത ശാസ്ത്രജ്ഞന്‍, ജ്യോതിഷ പണ്ഡിതന്‍, ഭാഷാജ്ഞാനി എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു. ധനതത്വശാസ്ത്രത്തില്‍ ഗ്രഷാംസ് എന്ന നിയമത്തിന്‍റെ ഉപജ്ഞാതാവ് ആയിരുന്നു അദ്ദേഹം.

1473 ഫെബ്രുവരി 19ന് പോളണ്ടിലെ തോണ്‍ എന്ന പട്ടണത്തില്‍ ജനിച്ചു. പതിനെട്ടാം വയസ്സില്‍ ക്രാകോ യുണിവേഴ്സിറ്റിയില്‍ ചേര്‍ന്ന് തത്വശാസ്ത്രം നക്ഷത്ര ശാസ്ത്രം, ഭൂമി ശാസ്ത്രം എന്നീ വിഷയങ്ങളില്‍ പാണ്ഡിത്യം നേടി.

നിയമ പഠനത്തിനായി ബോല്‍ഗോന യുണിവേഴ്സിറ്റിയില്‍ ചേര്‍ന്നു. 1503 വരെ ഇറ്റലിയില്‍ തുടര്‍ന്നു. ഗ്രീക്ക്, അറബിക് പണ്ഡിതന്മാര്‍ രചിച്ച ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങളും, ഗണിത നിയമങ്ങളുമായിരുന്നു നിക്കോളാസ്‌ കോപ്പര്‍നിക്കസ് പിന്തുടര്‍ന്നത്. തന്‍റെ സിദ്ധാന്തങ്ങളും നിരീക്ഷണങ്ങളും  " On the Revolutions of the Celestial Spheres" എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്

നിക്കോളാസ്‌ കോപ്പര്‍നിക്കസ് തന്‍റെ സൗരകേന്ദ്രീകൃത തിയറി 1514 ലിലാണ് ആദ്യമായി പുറത്തിറക്കിയത്. തന്‍റെ സഭയിലെ അംഗങ്ങളും സുഹൃത്തുക്കളും അടങ്ങിയ ചെറിയ കൂട്ടത്തിലാണ് പുറത്തിറക്കിയത്. ഭൂമിയെ ചുറ്റിയാണ് സൂര്യനും മറ്റ് ഗ്രഹങ്ങളും സഞ്ചരിച്ചത് എന്ന് വാദിച്ചിരുന്നവര്‍ സംശയ ദൃഷ്ടിയോടെയാണ് അദ്ദേഹത്തെ കണ്ടത്.

1543ല്‍ അന്തരിച്ചു. മരിക്കുമ്പോഴും, തന്‍റെ തിയറിയുടെ കോപ്പി കയ്യിലുണ്ടായിരുന്നു.  മരണശേഷമാണ്  റെവല്യൂഷന്‍സ് ജനങ്ങളിലേക്ക് എത്തിയത്‌. 2005-ല്‍ അദ്ദേഹത്തിന്‍റെ ഭൌതികാവശിഷ്ടങ്ങള്‍  14ാ നൂറ്റാണ്ടിലെ റോമന്‍ കത്തീഡ്രലില്‍ നിന്നും കണ്ടെടുക്കുകയും ബഹുമതിയോടെ സംസ്കരിക്കുകയും ചെയ്തിരുന്നു