ബജറ്റ്:പ്രവാസികള്‍ക്ക് നിരാശ മാത്രം

0

തിരുവനന്തപുരം: കെ.എം മാണിയുടെ മാജിക്ക് ബജറ്റില്‍ പ്രവാസികള്‍ക്ക് കാര്യമായ പദ്ധതികളൊന്നുമില്ല. പ്രവാസി ക്ഷേമത്തിനായി ആകെ ഒരു കോടി രൂപയാണ് ഈ വര്‍ഷത്തെ ബജറ്റില്‍ സര്‍ക്കാര്‍ കരുതിവച്ചിരിക്കുന്നത്.വിദേശത്ത് കഴിയുന്ന 30 ലക്ഷം മലയാളികളുടെ ക്ഷേമകാര്യങ്ങള്‍ക്കു മുന്‍ഗണന നല്‍കുന്നുവെന്ന് പ്രഖ്യാപിച്ചതല്ലാതെ കാര്യമായ ഒരു പദ്ധതിയും ബജറ്റില്‍ പറയുന്നില്ല.  നോര്‍ക്ക ഓഫീസുകള്‍ മറ്റു സംസ്ഥാനങ്ങളില്‍ കൂടി സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുവെന്നും വിദേശ രാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്ന മലയാളികള്‍ക്ക് നിയമസഹായത്തിന് നിയമസഹായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രവാസികള്‍ക്ക് പ്രത്യേക ക്ഷേമ പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചു. നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് മൂന്നു ശതമാനം പലിശ നിരക്കില്‍ കെഎസ്എഫ്ഇ വഴി വായ്പ ലഭ്യമാക്കും.