ഡെങ്കിപ്പനി സിംഗപ്പൂരില്‍ പടര്‍ന്നു പിടിക്കുന്നു

0

സിംഗപ്പൂര്‍: ഡെങ്കിപ്പനി സിംഗപ്പൂരില്‍ പടര്‍ന്നു പിടിക്കുന്നു. ടാംപിനസ് സ്ട്രീറ്റ്‌ 12, ടാംപിനസ് സ്ട്രീറ്റ്‌ 71, സെരങ്കൂണ്‍ ഗാര്‍ഡന്‍സ്, യിഷുന്‍ എന്നിവിടങ്ങളിലാണ് ഏറ്റവുമധികം വ്യാപകമെന്ന്‍ നാഷണല്‍ എന്‍വിയോണ്‍മെന്‍റ് ഏജന്‍സി (NEA); മറ്റ് സ്ഥലങ്ങളിലും പടര്‍ന്നു പിടിക്കുന്നുവെന്ന്‍ റിപ്പോര്‍ട്ട്.

ഏപ്രില്‍ 6 വരെ റിപ്പോര്‍ട്ട് ചെയ്ത ഡെങ്കിപ്പനി കേസുകള്‍ 409 ആയി. ജനുവരി മുതല്‍ 3800-ല്‍ അധികം ആളുകളാണ് കൊതുക് പരത്തുന്ന രോഗങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ ഡെങ്കിപ്പനി രോഗബാധിതരുടെ എണ്ണത്തില്‍ വളരെയധികം വര്‍ദ്ധനവാണ് ഇക്കൊല്ലം 2013 ജനുവരി മുതല്‍ ഏപ്രില്‍ വരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്

Source:NEA

വളരെയധികം മാരകമാകാന്‍ സാധ്യതയുള്ളതാണ് ഡെങ്കിപ്പനി. പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണ്, ഡെങ്കിപ്പനി തടയാനുള്ള എളുപ്പ മാര്‍ഗ്ഗം. വീടുകളിലും പരിസരങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നത് തടയാന്‍ താമസക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് നാഷണല്‍ എന്‍വിയോണ്‍മെന്‍റ് ഏജന്‍സി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

ഡെങ്കിപ്പനി തടയാം: Watch Video- Preventing Dengue in HDB Homes