സിംഗപ്പൂര്‍ ജയിലില്‍ തടവുകാരായി 156 ഇന്ത്യക്കാര്‍

0

 

കൊച്ചി: വിദേശ ജയിലുകളില്‍ തടവുകാരായുള്ളത് 6569 ഇന്ത്യക്കാര്‍. ഇതില്‍ പകുതിയോളവും സൗദി അറേബ്യ, കുവൈത്, യു.എ.ഇ എന്നീ രാജ്യങ്ങളിലാണ്. പാകിസ്താനിലെ വിവിധ ജയിലുകളില്‍ 254 ഇന്ത്യക്കാരാണുള്ളത്. സിംഗപ്പൂരില്‍ 156 ഉം നേപ്പാളില്‍ 377ഉം ബംഗ്ളാദേശില്‍ 167 ഉം ചൈനയില്‍ 157ഉം ശ്രീലങ്കയില്‍ 63ഉം ഇന്ത്യക്കാര്‍ തടവിലുണ്ട്. അമേരിക്കന്‍ ജയിലുകളില്‍ 155 പേരുണ്ട്. ഹ്യൂമന്‍ റൈറ്റ്്സ് ഡിഫന്‍സ് ഫോറം ജനറല്‍ സെക്രട്ടറി അഡ്വ.ഡി.ബി. ബിനുവിന് വിവരാവകാശ നിയമപ്രകാരം വിദേശകാര്യ മന്ത്രാലയം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്.
 
സൗദിയില്‍ 1691 പേരും കുവൈത്തില്‍ 1161 പേരും യു.എ.ഇയില്‍ 1012 പേരും തടവില്‍ കഴിയുന്നു. ബ്രിട്ടണ്‍ (426), മലേഷ്യ (187), സിംഗപ്പൂര്‍ (156), ഇറ്റലി, സാന്‍ മറീനോ (121), ഒമാന്‍ (82), പെറു,ബൊളീവിയ (77), ബഹ്റൈന്‍ (62), ഭൂട്ടാന്‍ (59), തായ്ലന്‍ഡ് (56), ബെല്‍ജിയം, ലക്സംബര്‍ഗ് (45), ജോര്‍ഡന്‍ (38), അഫ്ഗാനിസ്താന്‍ (28), ബലറൂസ്, ഫ്രാന്‍സ്, മൊണകോ (25), ഗ്രീസ്, മ്യാന്‍മാര്‍ (20), ഫിലിപ്പീന്‍സ്, പലാവു, മാര്‍ഷല്‍ ദ്വീപുകള്‍, മൈക്രോനേഷ്യ, കാനഡ (19), ആസ്ട്രേലിയ (18), ദക്ഷിണാഫ്രിക്ക, ലെസേതോ (15), ഇസ്രായേല്‍, ന്യൂസിലന്‍ഡ്, സമോവ, നൗരു, കിരിബാസ് (10), ലെബനാന്‍, മൊറീഷ്യസ് (ഒമ്പത്), പനാമ, എല്‍സാല്‍വഡോര്‍, ഹോണ്ടുറസ്, നികരാഗ്വ (ഏഴ്), ഇറാന്‍, ഇറാഖ് (ആറ്), അര്‍മീനിയ, ജോര്‍ജിയ (അഞ്ച്), സിംബാബ്വെ (നാല്), ജര്‍മനി, ജപ്പാന്‍ (മൂന്ന്) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളില്‍ ചിലതിലെ തടവുകാരുടെ എണ്ണം.
 
മലാവി, അര്‍ജന്‍റീന, പരഗ്വേ, ഉറുഗ്വായ്, ബ്രൂണെ, സൈപ്രസ്, ഈജിപ്ത്,ഇത്യോപ്യ, ജിബൂട്ടി, ഫിജി, ഗോംഗ, തുവളു, കുക്ക് ദ്വീപ്, ഇന്തോനേഷ്യ, ടിമര്‍ ലെസ്റ്റ്, ഈസ്റ്റ് തൈമൂര്‍, അയര്‍ലന്‍ഡ്, നോര്‍വേ, റഷ്യ, ഉഗാണ്ട, ബുറുണ്ടി, റ്വാന്‍ഡ എന്നീ രാജ്യങ്ങളില്‍ രണ്ട് വീതവും വിയറ്റ്നാം, യമന്‍, അംഗോള, അസര്‍ബൈജാന്‍, കംബോഡിയ, ക്യൂബ, ഡൊമിനിക്കന്‍ റിപ്പബ്ളിക്, ഹെയ്തി, ടോഗോ, നിഗര്‍, ദക്ഷിണ കൊറിയ, മഡഗാസ്കര്‍, കൊമൊറോഡ്, പോര്‍ചുഗല്‍, സെച്ചലസ്, സ്വീഡന്‍, ലാത്വിയ, താന്‍സനിയ, യുക്രൈന്‍ എന്നീ രാജ്യങ്ങളിലെ ജയിലില്‍ ഒന്നുവീതവും ഇന്ത്യക്കാര്‍ തടവിലുണ്ട്.
 
സിറിയ, സ്വിറ്റ്സര്‍ലന്‍ഡ്, ഖത്തര്‍,സോമാലിയ,അര്‍ജീരിയ,ഓസ്ട്രിയ,ബ്രസീല്‍, ബള്‍ഗേറിയ, ചിലി, ക്രൊയേഷ്യ, ചെക് റിപ്പബ്ളിക്,ഹംഗറി,ബോസ്നിയ, ഐസ്ലന്‍ഡ്, ടര്‍ക്കി, കസാഖ്സ്താന്‍, കെനിയ, ഉത്തര കൊറിയ, മെക്സിക്കോ, തെര്‍ലന്‍ഡ്സ്, നൈജീരിയ, കാമറൂണ്‍, ഫലസ്തീന്‍, പോളണ്ട്, ഉസ്ബകിസ്താന്‍, വെനിസ്വേല തുടങ്ങി 75ഓളം രാജ്യങ്ങളിലെ ജയിലുകളില്‍ ഇന്ത്യക്കാരാരും തടവിലുള്ളതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വിദേശ ജയിലുകളില്‍ തടവിലുള്ളവരുടെ സംസ്ഥാനം തിരിച്ചുള്ള കണക്ക് ലഭ്യമല്ലെന്നും വിദേശമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.