ഇന്ധനവില വീണ്ടും വർധിപ്പിച്ചു; വില സർവ്വകാല റെക്കോർഡിൽ

0

സംസ്ഥാനത്ത് ഇന്ധന വില സർവ്വകാല റെക്കോർഡിൽ. തുടർച്ചയായ നാലാം ദിവസവും ഇന്ധനവില വർധിപ്പിച്ചു. ഒരു ലിറ്റർ പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്തെ ഗ്രാമീണ മേഖലകളില്‍ പെട്രോളിന് ലിറ്ററിന് 90 രൂപ കടന്നു.

കൊച്ചിയില്‍ പെട്രോളിന് ഇന്ന് 88.01 രൂപയാണ് വില. ഡീസല്‍ വില 82.30 രൂപയായി. തിരുവനന്തപുരം നഗരത്തിൽ പെട്രോളിന് 89 രൂപ 73 പൈസയും ഡീസലിന് 83രൂപ 91പൈസയുമാണ് ഇന്നത്തെ വില. ഫെബ്രുവരിയില്‍ മാത്രം പെട്രോളിന് ഒരു രൂപ 58 പൈസയും ഡീസലിന് ഒരു രൂപ 59 പൈസയുമാണ് വര്‍ധിപ്പിച്ചത്. പെട്രോളിനും ഡീസലിനും കഴിഞ്ഞ എട്ടു മാസത്തിനിടെ 16 രൂപയിലധികമാണ് എണ്ണക്കമ്പനികൾ വില വർധിപ്പിച്ചത്.

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 60 ഡോളറിലധികം ആയതാണ് ഇന്ധന വില വര്‍ധിക്കാന്‍ കാരണമെന്ന് എണ്ണക്കമ്പനികള്‍ പറയുന്നു. എന്നാല്‍ 2014 ല്‍ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 109 ഡോളര്‍ ആയിരുന്നപ്പോഴും എണ്ണ വില 85 രൂപയില്‍ എത്തിയിരുന്നില്ല.