സിംഗപ്പൂര്‍ :വഞ്ചന കുറ്റത്തിന് ഒരു ഇന്ത്യക്കാരന്‍ കൂടെ സിംഗപ്പൂരില്‍ ശിക്ഷിക്കപ്പെടുന്നു .വ്യാപാരികളെ വഞ്ചിച്ച കേസില്‍ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥിക്ക് സിംഗപ്പൂരില്‍ തടവുശിക്ഷ. സുരജ് കുമാര്‍ സരബ്ജിത്ത് എന്ന 22കാരനെയാണ് 22 മാസത്തെ തടവുശിക്ഷ വിധിച്ചത്. സൈന്യത്തിലെ ക്യാപ്റ്റണ്‍ എന്ന തെറ്റിദ്ധരിപ്പിച്ച് 135,000 സിംഗപ്പൂര്‍ ഡോളറിന്റെ ഇലക്‌ട്രോണിക് സാധനങ്ങളാണ് ഇയാള്‍ തട്ടിച്ചെടുത്തത്. കഴിഞ്ഞ വര്‍ഷം ജനുവരിയാണ് സിംഗപ്പൂര്‍ ആര്‍മര്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിന്റെ പേരില്‍ 11 ആപ്പില്‍ മാക്ബുക്ക് പ്രോ ലാപ്‌ടോപ്പുകള്‍ക്ക് സപൂര സിനെര്‍ജി എന്ന സ്ഥാപനത്തില്‍ നിന്നും ഓര്‍ഡര്‍ നല്‍കിയത്. ഇത്തരത്തില്‍ വാങ്ങിയ ലാപ്‌ടോപ് ഇയാള്‍ മറിച്ചുവിട്ടു. തുടര്‍ന്ന് പല തവണ മറ്റു വ്യാപാര സ്ഥാപനങ്ങളെയും ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഇയാള്‍ പിടിയിലായത്.
തട്ടിപ്പ്, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി പത്തോളം കേസുകളില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ആറു കേസുകളില്‍ തിങ്കളാഴ്ച ശിക്ഷ പ്രഖ്യാപിക്കും.