ജി.എസ്.ടി.: 50 കോടിക്ക് മുകളിൽ വിറ്റുവരവുള്ള വ്യാപാരികൾക്ക്നാളെ മുതൽ ഇ-ഇൻവോയ്‌സ് നിർബന്ധമാക്കി കേന്ദ്രസർക്കാർ

0

തിരുവനന്തപുരം: 50 കോടിക്കു മുകളിൽ വാർഷിക വിറ്റുവരവുള്ള വ്യാപാരികളുടെ ഇടപാടുകൾക്ക് ഏപ്രിൽ ഒന്നുമുതൽ ഇ-ഇൻവോയ്സിങ് നിർബന്ധമാക്കി.

വ്യാപാരിനൽകുന്ന ക്രെഡിറ്റ്, ഡെബിറ്റ് നോട്ടുകൾക്ക് അടക്കം ഇ-ഇൻവോയ്‌സ് ബാധകമാണ്. ജിഎസ്ടി കോമൺ പോർട്ടൽ വഴിയോ ഇ-ഇൻവോയ്‌സ് രജിസ്േ്രടഷൻ പോർട്ടൽ വഴിയോ ഇതിനുള്ള രജിസ്‌ട്രേഷൻ നടത്താം.

ജി.എസ്.ടി. കോമൺ പോർട്ടൽ വഴിയോ അല്ലെങ്കിൽ ഇ-ഇൻവോയ്‌സ് രജിസ്‌ട്രേഷൻ പോർട്ടലായ https://einvoice1.gst.gov.in വഴിയോ രജിസ്റ്റർ ചെയ്യാം. ഇ-വേ ബിൽ പോർട്ടലിൽ രജിസ്‌ട്രേഷനുള്ള വ്യാപാരികൾക്ക് ആ ഐ.ഡി.യും പാസ് വേർഡും ഉപയോഗിക്കാം. നികുതി രഹിതമായവയുടെ കച്ചവടങ്ങൾക്ക് ഇ-ഇൻവോയ്സിങ് ആവശ്യമില്ല.

പ്രത്യേക സാമ്പത്തികമേഖലയിലെ യൂണിറ്റുകൾ, ഇൻഷുറൻസ്, നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനികൾ അടക്കമുള്ള ബാങ്കിങ് മേഖല, ഗുഡ്‌സ് ട്രാൻസ്പോർട്ടിങ് ഏജൻസികൾ, പാസഞ്ചർ ട്രാൻസ്പോർട് സർവീസ് മൾട്ടിപ്ലെക്‌സ് സിനിമാപ്രവേശനം എന്നിവയെ ഇ- ഇൻവോയ്‌സിങ്ങിൽനിന്നു ഒഴിവാക്കിയിട്ടുണ്ട്.