താണ്ഡവമാടി കോവിഡ്: മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ സ്ഥലമില്ലാതെ ഡൽഹി

0

ന്യൂഡല്‍ഹി: കോവിഡ് വ്യാപനവും മരണസംഖ്യയും കുതിച്ചുയര്‍ന്നതോടെ മൃതദേഹങ്ങള്‍ സംസ്‌കാരിക്കാന്‍ സ്ഥലമില്ലാതെ ഡൽഹി. നിലവില്‍ ദിനംപ്രതി 350ലേറെ പേരാണ് ഡല്‍ഹിയില്‍ മാത്രം കോവിഡ് ബാധിച്ച് മരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തെ ശരാശരി കോവിഡ് മരണം 304 ആണ്. മരണസംഖ്യ ക്രമാതീതമായി ഉയര്‍ന്നതോടെ പലയിടത്തും മൃതദേങ്ങള്‍ സംസ്‌കരിക്കാന്‍ താത്കാലിക ശ്മശാനങ്ങള്‍ സജ്ജമാക്കുകയാണ് അധികൃതര്‍.

കോവിഡ് രണ്ടാംതരംഗം അതിരൂക്ഷമായ ശേഷം സരായ് കാലെ ഖാന്‍ ശ്മശാനത്ത് ദിവസേന 60-70 മൃതദേഹങ്ങള്‍ വരെയാണ് സംസ്‌കരിക്കുന്നത്. ദിനംപ്രതി 22 മൃതദേഹങ്ങള്‍ മാത്രം സംസ്‌കാരിക്കാന്‍ ശേഷിയുള്ള ശ്മശാനത്താണ് മൂന്നിരട്ടിയോളം മൃതദേഹങ്ങള്‍ സംസ്‌കരിക്കേണ്ട സാഹചര്യമുള്ളത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന ആശങ്കയില്‍ ഇവിടെ സംസ്‌കാരത്തിനായി നൂറിലേറെ പുതിയ കേന്ദ്രങ്ങള്‍ സജ്ജമാക്കാനുള്ള ശ്രമങ്ങള്‍ അതിവേഗത്തില്‍ പുരോഗമിക്കുകയാണ്.