സിംഗപ്പൂര്‍ കലാപത്തിന്‍റെ വിവരങ്ങള്‍ ഇന്ത്യ അന്വേഷിക്കും : ഇ.അഹമ്മദ്

0

 

ന്യൂഡല്‍ഹി : സിംഗപ്പൂരില്‍ നടന്ന കലാപത്തില്‍ ഇന്ത്യക്കാര്‍ അറസ്റ്റിലായതിന്റെ വിവരങ്ങള്‍ ശേഖരിക്കുമെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി ഇ.അഹമ്മദ് അറിയിച്ചു .അക്രമത്തെ തുടര്‍ന്ന് 24 ഇന്ത്യക്കാര്‍ ഇതുവരെ അറസ്റ്റിലായതാണ് സിംഗപ്പൂര്‍ പോലിസ് അറിയിച്ചിരിക്കുന്നത് .വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റിനു സാധ്യതയുന്ടെന്നാണ് പോലിസ് വൃത്തങ്ങള്‍ അറിയിക്കുന്നത് .
 
അറസ്റ്റിലായ തൊഴിലാളികളെ ഇന്നലെ കോടതിയില്‍ ഹാജരാക്കി .7 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കാനായി സിംഗപ്പൂരിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനെ ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിച്ചു .ഇപ്പോള്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്നും ആവശ്യമായ സഹായങ്ങള്‍ ഇന്ത്യ ചെയ്യുമെന്നും മന്ത്രി പറഞ്ഞു .മലയാളികള്‍ ആരും തന്നെ അറസ്റ്റിലായവരില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം .
 
ഞായറാഴ്ച രാത്രി സിംഗപ്പൂരിലെ ലിറ്റില്‍ ഇന്ത്യയില്‍ അപകടത്തെ തുടര്‍ന്ന് തമിഴ്നാട് സ്വദേശി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത് .ഒരു മണിക്കൂറിനുള്ളില്‍ സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ സിംഗപ്പൂര്‍ പോലീസിനു കഴിഞ്ഞു .അപൂര്‍വങ്ങളില്‍ ഒന്നായാണ് ലിറ്റില്‍ ഇന്ത്യ കലാപത്തെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത് .