ഓടക്കുഴല്‍ പുരസ്ക്കാരത്തിന് കെ.ആര്‍ മീര അര്‍ഹയായി

0

പ്രമുഖ സാഹിത്യകാരി  കെ.ആര്‍ മീരയെ  2013-ലെ  ഓടക്കുഴല്‍  പുരസ്ക്കാരത്തിന്  തിരഞ്ഞെടുക്കപ്പെട്ടു .  മീര  രചിച്ച  'ആരാച്ചാര്‍  എന്ന നോവലാണ് അവാര്‍ഡിന് അര്‍ഹമായത്. മഹാകവി  ജി . ശങ്കരക്കുറുപ്പിന്‍റെ    പേരില്‍ ഏര്‍പ്പെടുതിയിട്ടുള്ള ഈ  പുരസ്ക്കാരം   അദ്ദേഹത്തിന്‍റെ ചരമദിനമായ ഫിബ്രവരി  രണ്ടിന് പരിഷത്ത് പ്രസിഡണ്ട്‌ ഡോ.എം. ലീലാവതി  മീരയ്ക്ക്  സമ്മാനിക്കും. പതിനായിരം രൂപയും ഫലകവുമാണ് അവാര്‍ഡ് .

ഒരു തൂക്കിക്കൊലയുടെ  പശ്ചാത്തലത്തില്‍  'ചേതന  ഗൃന്ദ്ധാ മല്ലിക്' എന്ന വനിതാ ആരാച്ചാരുടെ  ആത്മസങ്കര്‍ഷങ്ങള്‍  വരച്ചു കാണിക്കുന്നതാണ് നോവല്‍.  കൊല്‍ക്കത്ത യുടെ  പശ്ചാത്തലത്തില്‍  എഴുതിയ  നോവല്‍ നീതിയുടെയും മാനുഷികതയുടെയും വൈരുധ്യങ്ങള്‍  തുറന്നുകാണി ക്കുന്നു . ജോഷി ജോസഫ്‌ സംവിധാനം ചെയ്ത  'വന്‍ ഡേ ഫ്രം എ ഹാങ്ങ്‌ മാന്‍സ് ലൈഫ് ' എന്ന ഡോക്യുമെന്‍ററി യാണ് ആരാച്ചാര്‍ എഴുതാനുള്ള പ്രചോദനം എന്ന്‍ മീര  പറയ്യുന്നു .

അങ്കണം  അവാര്‍ഡ്, ലളിതാംബിക അധര്ജനം അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം  എന്നിവ ലഭിച്ചിട്ടുണ്ട്. ആവേ മരിയ, മോഹമഞ്ഞ, ആ മരത്തെയും മറന്നു ഞാന്‍, നേത്രോന്മീലനം തുടങ്ങിയവയാണു കൃതികള്‍ .