റിസേര്‍വ് ബാങ്ക് 2005-ന് മുന്‍പുള്ള നോട്ടുകള്‍ പിന്‍‌വലിക്കുന്നു.

0

2005-ന് മുന്‍പ് പുറത്തിറക്കിയിട്ടുള്ള  500 ന്‍റെയും 1000 ന്‍റെയും നോട്ടുകള്‍ ഉള്‍പ്പെടെ എല്ലാ കറന്‍സിയും പിന്‍വലിക്കാന്‍ റിസേര്‍വ് ബാങ്ക് തീരുമാനിച്ചു.  മാര്‍ച്ച്‌ 31-ന് മുന്‍പ് എല്ലാ നോട്ടുകളുടെയും സര്‍ക്കുലേഷന്‍ പിന്‍വലിച്ചിരിക്കണമെന്ന്‌  പ്രസ്താവനയില്‍  ആവശ്യപ്പെട്ടു. കള്ളനോട്ടിന്‍റെയും, വ്യാജപ്പണത്തിന്‍റെയും ഒഴുക്ക് നിയന്ത്രിക്കാന്‍ ലക്ഷ്യം വച്ചാണ്ണ്‍  റിസേര്‍വ് ബാങ്കിന്‍റെ പുതിയ നടപടി.

ഏപ്രില്‍ 1, 2014  മുതല്‍ ജനങ്ങള്‍ക്ക്‌ ബാങ്കിനെ സമീപിച്ച്  പഴയ നോട്ടുകള്‍ കൈമാറാവുന്നതാണ് . 2005-ന് മുന്‍പ് പുറത്തിറക്കിയ നോട്ടുകളില്‍ പ്രിന്‍റ് ചെയ്ത വര്‍ഷം രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ 2005-നു ശേഷം പുറത്തിറക്കിയവയില്‍ മദ്ധ്യത്തില്‍ താഴത്തെ നിരയില്‍ വര്‍ഷം ചെറിയ അക്കങ്ങളില്‍ രേഘപ്പെടുതിയിട്ടുണ്ട്.  

പുതിയ നടപടിയില്‍ സഹകരിക്കാനും, പരിഭ്രമിക്കരുതെന്നും റിസേര്‍വ് ബാങ്ക് ജനങ്ങളോട് ആവശ്യപ്പെട്ടിടുണ്ട്.