സിംഗപ്പൂര്‍: കണ്‍സ്യൂമെഴ്സ് അസോസിയേഷന്‍ സിംഗപ്പൂര്‍ (CASE) നടത്തിയ റാന്‍റം ചെക്കിങ്ങില്‍ സിംഗപ്പൂര്‍ ജ്യൂവലറികളുടെ റീടെയില്‍ ബിസിനസ്സിലെ ക്രമക്കേടുകള്‍ പുറത്തായി…. ലിറ്റില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ 20 ജ്യൂവലറികളിലാണ് സ്വര്‍ണ്ണ വ്യാപാരത്തിലെ ക്രമക്കേടുകള്‍ കേസ് കണ്ടെത്തിയത്..
തൂക്കത്തിലുള്ള ക്രമക്കേടുകളും പണിക്കൂലി തുടങ്ങിയവയില്‍ അധിക ചാര്‍ജുകള്‍ ഈടാക്കുന്നതില്‍ കൃത്യത ഇല്ലെന്നുമാണ് പ്രധാനമായും കേസ് കണ്ടെത്തിയത്.
ചില ജ്യൂവലറികളില്‍ തൂക്കുയന്ത്രത്തില്‍ കൃത്രിമം ചെയ്തിട്ടുള്ളതായിട്ടും കണ്ടെത്തി. റാന്‍റം ചെക്കിങ് നടത്തിയ ഒട്ടുമിക്ക ജ്യുവലറികളിലും പ്രൈസ് ടാഗ് വേര്‍പെടുത്താതെയാണ് സ്വര്‍ണ്ണാഭരണങ്ങള്‍ തൂക്കുന്നതെന്നും കണ്ടെത്തി. ക്രമക്കേടുകള്‍ കണ്ടെത്തിയ ജ്യൂവലറികള്‍ക്ക് താക്കീത് നല്‍കിയിട്ടുണ്ടെന്ന് "കേസ്" പറഞ്ഞു.
ഈ കണ്ടെത്തലുകളോടുകൂടി മറ്റ് സാമ്പത്തിക ക്രമക്കേടുകളും നിരീക്ഷണത്തിലാവും..ഇന്ത്യയിലേക്ക് സ്വര്‍ണ്ണാഭരണങ്ങള്‍ കൊണ്ടുപോകുന്നതിന് അധിക നികുതി ഇന്ത്യ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നു സിംഗപ്പൂരിലെ സ്വര്‍ണ്ണ ജ്യുവലറികളിലെ വ്യാപാരത്തില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത്തരത്തിലുള്ള തട്ടിപ്പുകള്‍, വരും കാലങ്ങളില്‍ മഞ്ഞലോഹത്തിന് കൂടുതല്‍ മങ്ങലേല്‍പ്പിക്കും..