മലബാറില്‍ നിന്നുള്ള മലേഷ്യ-സിംഗപ്പൂര്‍ പ്രവാസി മലയാളികള്‍ അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും മലബാറിലേക്കും തിരിച്ചും ഉള്ള രാത്രി സവാരി .
ഈ പ്രശ്നത്തിന് വിരാമം ഇട്ടു കൊണ്ട് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും തൃശൂര്‍, കുറ്റിപുറം , കോഴിക്കോട് , വടകര ,തലശ്ശേരി ,കണ്ണൂര്‍ റൂട്ടില്‍ ഈ വരുന്ന മെയ് രണ്ടാം തീയതി മുതല്‍ ലക്ഷ്വറി ബസ് സര്‍വീസ് ആരംഭിക്കുന്നു . ആദ്യ ഘട്ടത്തില്‍ എല്ലാ വെള്ളിയാഴ്ച്ചകളിലും ആരംഭിക്കുന്ന സര്‍വീസ് പിന്നീടു എല്ലാ ദിവസങ്ങളിലെക്കും വ്യാപിപ്പിക്കുവാനാണ് പദ്ധതി.
കോഴിക്കോട് കേന്ദ്രികരിച്ച് പ്രവര്‍ത്തിക്കുന്ന മലബാര്‍ സഫാരി ഗ്രൂപ്പിന്റെ നൂതന സംരംഭമാണ് ഈ സര്‍വീസ് .
നെടുമ്പാശ്ശേരിയില്‍ നിന്നും പുലര്‍ച്ചെ 1:30 നു ആരംഭിക്കുന്ന സര്‍വീസ് രാവിലെ 8:15 നു കണ്ണൂരില്‍ എത്തിച്ചേരും തിരിച്ചു കണ്ണൂരില്‍ നിന്നൂം ഉച്ചക്ക് 1:30 നു ആരംഭിക്കുന്ന സര്‍വീസ് രാത്രി 8:00 മണിയോടെ നെടുമ്പാശ്ശേരിയില്‍ എത്തും .
എയര്‍ കണ്ടീഷന്‍ ലക്ഷ്വറി കോച്ചുകളില്‍ യാത്രക്കാര്‍ക്ക് സെമി സ്ലീപ്പര്‍ സീറ്റുകള്‍ക്ക് പുറമേ ലഗേജ് സൗകര്യങ്ങളും ലഭ്യമാണ്.നെടുമ്പാശ്ശേരിയില്‍ നിന്നും തൃശൂര്‍, കുറ്റിപുറം , കോഴിക്കോട് വരെ 20 ഡോളറും വടകര ,തലശ്ശേരി , കണ്ണൂര്‍ എന്നിവിടങ്ങളിലേക്ക് 25$ ഡോളറും ആണ് ടിക്കറ്റ് നിരക്ക് .
ടിക്കറ്റ് ബുക്ക് ചെയ്യാനും വിശദ വിവരങ്ങള്‍ക്കും മലബാര്‍ സഫാരി വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ് .