കൊലാലംപൂര്‍ : മാലിന്‍ഡോ എയര്‍ ഏപ്രില്‍ 24-ന് കൊച്ചിയിലേക്ക് സര്‍വീസ് തുടങ്ങുന്നതിന് മുന്നോടിയായി ബുക്കിംഗ് ആരംഭിച്ചിരുന്നു .എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ മാലിന്‍ഡോ എയര്‍ വെബ്സൈറ്റില്‍ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് ഏപ്രില്‍ 28 മുതലായിരിക്കും സര്‍വീസ് ആരംഭിക്കുന്നത് .വിമാനത്തിന്റെ ലഭ്യതയിലുണ്ടായ കുറവാണ് സര്‍വീസ് തീയതിയില്‍ മാറ്റമുണ്ടാകാന്‍ കാരണമായതെന്നാണ് നിഗമനം .സര്‍വീസ് സമയത്തില്‍ മാറ്റമുണ്ടായിരിക്കില്ല .മാലിന്‍ഡോ എയര്‍ ബുക്കിംഗ് മന്ദഗതിയിലാണ് പുരോഗമിക്കുന്നതെന്നാണ് ഏജന്റുമാര്‍ പറയുന്നത് .എന്നാല്‍ വേനലവധിക്കാലം പ്രമാണിച്ച് ടൂറിസ്റ്റുകളുടെ ഒഴുക്ക് ബുക്കിംഗ് വര്‍ദ്ധിക്കാന്‍ സഹായകമായേക്കും .കൂടാതെ കൊച്ചിയിലേക്ക് ആദ്യം അറിയിച്ചിരുന്ന ഓഫര്‍ ടിക്കറ്റ് തുക 399 റിംഗിറ്റ് എന്നത് ഇപ്പോള്‍ 329 ആയി കുറച്ചിട്ടുണ്ട്.
Latest Articles
‘സിനിമയിൽ തന്റെ നമ്പർ ഉപയോഗിച്ചു’; ‘അമരൻ ’ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസയച്ച് വിദ്യാർത്ഥി
‘അമരൻ ’ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് ചെന്നൈയിലെ വിദ്യാർത്ഥി. തന്റെ ഫോൺ നമ്പർ സിനിമയിൽ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എഞ്ചിനിയറിങ്ങ് വിദ്യാർത്ഥി വി വി വാഗീശൻ നോട്ടീസ് അയച്ചത്.
Popular News
നയൻതാരയെ പിന്തുണച്ച് കൂടുതൽ താരങ്ങൾ, ഒപ്പമുണ്ടെന്ന് പാർവതിയും നസ്രിയയും
ധനുഷിനെതിരെ വിമർശനവുമായി രംഗത്തെത്തിയ നയൻതാരയെ പിന്തുണച്ച് നസ്രിയ, പാർവതി തിരുവോത്ത്, ഐശ്വര്യ ലക്ഷ്മി, ഗീതു മോഹൻദാസ് അടക്കമുള്ള താരങ്ങൾ. ലവ്, ഫയർ തുടങ്ങിയ സ്മൈലിയും കമെന്റും അവർ രേഖപ്പെടുത്തി.
കീർത്തി സുരേഷ് വിവാഹിതയാകുന്നു, വരൻ ബാല്യകാല സുഹൃത്ത്
തെന്നിന്ത്യൻ താരം കീർത്തി സുരേഷ് വിവാഹിതയാകുന്നു. ബാല്യകാലസുഹൃത്ത് ആണ് വരനെന്നാണ് സൂചന. ദീർഘകാലമായി ഇവർ പ്രണയത്തിലാണെന്നാണ് വിവരം. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.
പന്തുതട്ടാൻ മെസി എത്തും: സൗഹൃദ മത്സരം 2025ൽ, സ്ഥിരീകരിച്ച് മന്ത്രി
2025 ൽ നടക്കുന്ന സൗഹൃദ മത്സരത്തിനായി ലയണൽ മെസി അടക്കമുള്ള ടീം കേരളത്തിൽ എത്തുമെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി അബ്ദുറഹ്മാൻ. അർജന്റീന ടീമിനെ ക്ഷണിക്കാൻ സ്പെയിനിൽ പോയിരുന്നു എന്നും...
ബംഗാളി നടിയുടെ പരാതി: രഞ്ജിത്തിനെതിരെ കുറ്റപത്രം സമർപ്പിച്ചു; കേസിൽ 36 സാക്ഷികൾ
കൊച്ചി ∙ സംവിധായകൻ രഞ്ജിത്തിനെതിരെ ബംഗാളി നടി നൽകിയ ലൈംഗിക പീഡന പരാതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ഉണ്ടായ വെളിപ്പെടുത്തലുകളിൽ ഏറ്റവുമാദ്യം റജിസ്റ്റർ ചെയ്ത...
നെതന്യാഹുവിനും ഹമാസ് നേതാവിനും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറണ്ട്
ടെല്‍ അവീവ്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, മുന്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ്, ഹമാസ് നേതാവ് മുഹമ്മദ് ദിയാബ് ഇബ്രാഹിം അല്‍ മസ്രി എന്നിവര്‍ക്കെതിരേ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി)...