മാലിന്‍ഡോയ്ക്ക് എയര്‍ ഏഷ്യയുടെ മറുപടി ; കൊച്ചിയിലേക്ക് റിട്ടേണ്‍ ടിക്കറ്റിന് വെറും 1100 രൂപ മാത്രം

0

കൊലാലംപൂര്‍ : കൊച്ചിയിലേക്ക് സര്‍വീസ്‌ തുടങ്ങുന്ന മാലിന്‍ഡോ എയര്‍ ഇന്നലെയാണ് 1900 രൂപയ്ക്ക് ഓഫര്‍ ടിക്കറ്റ്‌ നല്‍കുവാന്‍ തുടങ്ങിയത്.ഇതോടെ ആളുകള്‍ മാലിന്‍ഡോ സര്‍വീസ്‌ ആശ്രയിക്കാന്‍ തുടങ്ങുന്നതിനിടെയാണ് എയര്‍ ഏഷ്യയുടെ ബുദ്ധിപൂര്‍വ്വമായ നീക്കം.തൊട്ടടുത്ത ദിവസം തന്നെ 1100 രൂപയ്ക്ക്( SGD 26 )   കൊച്ചിയിലേക്ക് റിട്ടേണ്‍ ടിക്കറ്റ്‌ നല്‍കി യാത്രക്കാരെ ഞെട്ടിച്ചിരിക്കുകയാണ് എയര്‍ ഏഷ്യ.കൊച്ചിയില്‍ മറ്റൊരു വിമാനകമ്പനി ആധിപത്യം സ്ഥാപിക്കാതിരിക്കനാണ് എയര്‍ ഏഷ്യയുടെ  ഇത്തരത്തിലൊരു തീരുമാനത്തിന് പിന്നിലെന്നാണ് സൂചന .മാലിന്‍ഡോ എയര്‍ ഓഫര്‍ നല്‍കുന്ന അതേ കാലയളവില്‍ യാത്ര ചെയ്യുവാന്‍  തന്നെയാണ് എയര്‍ ഏഷ്യയും  ഓഫര്‍ ടിക്കറ്റ്‌ നല്‍കുന്നത് .മാലിന്‍ഡോയ്ക്കെതിരെ  തുറന്ന മത്സരത്തിന് എയര്‍ ഏഷ്യ സൂചന നല്‍കിക്കഴിഞ്ഞു എന്നാണ് ഇതു സൂചിപ്പിക്കുന്നത് .

ടാക്സ്‌ മാത്രം കൊടുത്താല്‍ യാത്രക്കാര്‍ക്ക് മലേഷ്യയിലേക്ക് യാത്ര ചെയ്യുവാന്‍ സാധിക്കും .അവധിക്കാലം ആഘോഷിക്കുവാന്‍ തീരുമാനിക്കുന്നവര്‍ക്ക് കൂടുതല്‍ ആശ്വസമാകുന്ന വാര്‍ത്തയാണ് എയര്‍ലൈന്‍സ്‌ അധികൃതര്‍ നല്‍കുന്നത് . കോലാലംപൂര്‍ വഴി സിംഗപ്പൂര്‍ ,ചൈന ,ജപ്പാന്‍ തുടങ്ങി അനവധി രാജ്യങ്ങളിലേക്ക് ട്രാന്‍സിറ്റ്‌ സൗകര്യവും ഉണ്ടായിരിക്കും .

കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലെക്കോ ,മുംബൈയിലേക്കോ അയ്യായിരത്തിന് മുകളില്‍ ടിക്കറ്റ് നിരക്കുള്ളപ്പോഴാണ് 4000 കി.മീ അകലെയുള്ള മലേഷ്യയിലേക്ക് 2000 രൂപയ്ക്ക് താഴെ ടിക്കറ്റ് നിരക്ക് എന്നതാണ് ശ്രദ്ധിക്കപ്പെടുന്ന മറ്റൊരു കാര്യം .വേനലവധിക്ക്  മലേഷ്യയിലേക്ക് പറക്കാന്‍ മലയാളികളെ പ്രേരിപ്പിക്കുന്ന തരത്തിലാണ് ടിക്കറ്റ് നിരകുകള്‍.എന്നാല്‍ മാലിന്‍ഡോയുമായി താരതമ്യം ചെയ്യുമ്പോള്‍ ഭക്ഷണം ,ബാഗേജ്‌ എന്നിവയ്ക്ക് അധികനിരക്ക് നല്‍കേണ്ടിവരും .

മാലിന്‍ഡോയുടെ ഓഫറില്‍ ഞെട്ടിയിരിക്കുന്ന പ്രവാസികള്‍ക്ക് ഇരട്ടിമധുരമാവുകയാണ് എയര്‍ ഏഷ്യയുടെ നീക്കം .തുറന്ന ആകാശയുദ്ധം പ്രവാസി മലയാളികളെ നാടുമായി കൂടുതല്‍ അടുപ്പിക്കുവാന്‍ സഹായിക്കുമെന്നതില്‍ തര്‍ക്കമില്ല.മാലിന്‍ഡോയുടെ ആദ്യവിമാനം ഏപ്രില്‍ 28-ന് കൊച്ചിയിലേക്ക് സര്‍വീസ്‌ തുടങ്ങും .

കൂടുതല്‍ വിവരങ്ങള്‍ക്ക് : 

Malindo Air – http://www.malindoair.com

AirAsia       – http://www.airasia.com