സമൂഹമാധ്യമങ്ങളിൽ സജീവമായ താരമാണ് അനുശ്രീ. തന്റെ ജീവിതത്തിലെ ഒട്ടുമിക്ക വിശേഷങ്ങളും അനുശ്രീ സോഷ്യൽമീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. സ്വിമ്മിങ് പൂളിൽ കൂട്ടുകാർക്കൊപ്പം പാട്ടുപാടി ആഘോഷിക്കുന്ന വിഡിയോയാണ് നടി ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.
കുട്ടിത്തത്തോടെ പാട്ടുപാടുന്ന അനുശ്രീയെയും വീഡിയോയില്‍ കാണാം. തുള്ളി കളിക്കുന്ന കുഞ്ഞിപ്പുഴു എന്നാണ് അനുശ്രീ പാടുന്നത്. മേയ്ക്കപ്പ് ആര്‍ടിസ്റ്റ് സഹോദരങ്ങളായ സജിത്ത്- സുജിത്ത്, മഹേഷ്, അജിൻ എന്നിവരാണ് അനുശ്രീക്കൊപ്പം വീഡിയോയിലുള്ളത്. അടുത്തിടെ മിസ് യു എന്ന് എഴുതി സജിത്ത്- സുജിത്ത് സഹോദരൻമാരുടെ ഫോട്ടോ അനുശ്രീ ഷെയര്‍ ചെയ്തിരുന്നു.
സുഹൃത്തുക്കൾക്കൊപ്പമുള്ള യാത്രാചിത്രങ്ങൾ അനുശ്രീ പങ്കുവയ്ക്കുന്നത് ഇതാദ്യമല്ല. ഏതാനും മാസങ്ങൾക്ക് മുമ്പ് കഴിഞ്ഞ വര്‍ഷം ഇവര്‍ക്കൊപ്പം മൂന്നാറിലേക്ക് വിനോദ യാത്ര പോയതിന്റെ വിശേഷവും അനുശ്രീ പങ്കുവെച്ചിരുന്നു.