ബലിപെരുന്നാള്‍; ഷാര്‍ജയില്‍ മൂന്ന് ദിവസം പാര്‍ക്കിങ് സൗജന്യം

1

ബലിപെരുന്നാളിനോടനുബന്ധിച്ച് ഷാര്‍ജയില്‍ മൂന്നു ദിവസം വാഹനങ്ങൾക്ക് സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. ബലിപെരുന്നാളിന് ആദ്യ മൂന്ന് ദിവസങ്ങളിലായിരിക്കും പാര്‍ക്കിങ് സൗജന്യമെന്ന് അധികൃതര്‍ അറിയിച്ചു. ജൂലൈ 20 മുതല്‍ 22 വരെയാണ് സൗജന്യ പാര്‍ക്കിങ് അനുവദിച്ചിട്ടുള്ളത്.

അറഫാ ദിനമായ ജൂലൈ 19ന് പാര്‍ക്കിങ് സൗജന്യമായിരിക്കില്ലെന്ന് ഷാര്‍ജ മുന്‍സിപ്പാലിറ്റി വ്യക്തമാക്കി. ആഴ്ചയില്‍ ഏഴു ദിവസവും പാര്‍ക്കിങ് ഫീസ് നല്‍കേണ്ട, അതേസമയം, നീല നിറത്തില്‍ സൂചനാ ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ള ഏരിയയില്‍ പാര്‍ക്കിങ് സൗജന്യം ബാധകമല്ല എന്നും അധികൃതർ വ്യക്തമാക്കി.