ദോഹ∙ എയർലൈൻ റേറ്റിങ്സിന്റെ ഈ വർഷത്തെ ‘എയർലൈൻ ഓഫ് ദി ഇയർ’ പുരസ്‌കാരം ഖത്തർ എയർവേയ്‌സിന്. വ്യോമ മേഖലയിൽ മധ്യപൂർവ ദേശത്തെ മികച്ച എയർലൈൻ, മികച്ച കേറ്ററിങ്, മികച്ച ബിസിനസ് ക്ലാസ് എന്നിങ്ങനെ മൂന്ന് പുരസ്‌ക്കാരങ്ങൾ കൂടി ഖത്തർ എയർവേയ്‌സിന് ലഭിച്ചു.
ഖത്തർ എയർവേയ്‌സിന്റെ ബിസിനസ് ക്ലാസിന്റെ പ്രത്യേകതയായ ക്യൂ സ്യൂട്ട് ആണ് പുരസ്‌കാരത്തിന് അർഹമാക്കിയത്. ആഗോള തലത്തിൽ 140 തിൽ അധികം നഗരങ്ങളിൽ സർവീസ് നടത്തുന്ന ഖത്തർ എയർവേയ്‌സ് കോവിഡ് പ്രതിസന്ധിയിലും തടസ്സമില്ലാത്ത യാത്രാ, കാർഗോ സേവനങ്ങളാണ് തുടരുന്നത്.