ചൈനയില്‍ ഭൂകമ്പം. മരണസംഖ്യ 350 ല്‍ കൂടുതല്‍…

0

ചൈനയിലെ യുന്നാന്‍ പ്രവിശ്യയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ ഏകദേശം 367ല്‍ പരം ആള്‍ക്കാര്‍ക്ക് ജീവഹാനി സംഭവിച്ചതായി ഭയപ്പെടുന്നു. 1800ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. ഭൂകമ്പത്തില്‍ 12000 തില്‍പ്പരം വീടുകള്‍ പൂര്‍ണമായോ, ഭാഗികമായോ തകര്‍ന്നു.

ജനസാന്ദ്രതയേറിയ, യുന്നാന്‍ തലസ്ഥാനം കുന്മിംഗ് ന് ഏകദേശം 360 കിലോമീറ്റര്‍ അകലെയുള്ള, ലുദിയന്‍ മേഖല കേന്ദ്രീകരിച്ചാണ് ഭൂചലനം അനുഭവപ്പെട്ടത്. റിച്ചര്‍ സ്കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനം, വൈകീട്ട് നാലരയ്ക്കാണ് നാശനഷ്ടം വിതച്ചത്. മരിച്ചവരില്‍ കൂടുതലും സാവോടോംഗ് മേഖലയില്‍ നിന്നുമുള്ളവരാണ്. റെഡ്ക്രോസ്, മറ്റു സന്നദ്ധ സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടന്നുവരികയാണെങ്കിലും, മരണസംഖ്യ ഇനിയും വര്‍ദ്ധിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് അധികാരികള്‍ ഭയപ്പെടുന്നു.   

ദുരന്തത്തില്‍, യുഎന്‍ സെക്രട്രറി ജനറല്‍ ബാന്‍ കി-മൂണ്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. സാദ്ധ്യമായ എല്ലാ സഹായങ്ങളും യുഎന്‍
ഉറപ്പാക്കുമെന്ന്, അദ്ദേഹം അനുശോചന സന്ദേശത്തില്‍ അറിയിച്ചു. കൂടാതെ, വൈറ്റ്ഹൗസ് വൃത്തങ്ങളും ദുരന്തത്തില് ദുഃഖം രേഖപ്പെടുത്തി. കഴിഞ്ഞ പതിനാലു വര്‍ഷങ്ങളില്‍ യുന്നാന്‍ പ്രവിശ്യയില്‍ അനുഭവപ്പെട്ട ഏറ്റവും ഭീകരമായ ഭൂചലനമാണിതെന്നു വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.