ടാറ്റ-സിംഗപ്പുര്‍ എയര്‍ലൈസിന്‍റെ സംയുക്ത വിമാന സര്‍വീസായ "വിസ്താര" ഒക്ടോബറില്‍ പറന്നു തുടങ്ങും. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ന്‍റെ അനുമതി ലഭിച്ചു കഴിഞ്ഞാല്‍ സര്‍വീസ് ആരംഭിക്കുന്നത് വൈകില്ലെ വാര്‍ത്താകുറിപ്പില്‍ കമ്പനി അറിയിച്ചു.
പ്രവര്‍ത്തനത്തിന്‍െറ ആദ്യ വര്‍ഷം ആഴ്ചയില്‍ 87ഉം രണ്ടാമത്തെ വര്‍ഷം 174ഉം വിമാനങ്ങള്‍ ഉപയോഗിച്ച് സര്‍വീസ് നടത്താനാണ് പദ്ധതി. തുടക്കത്തില്‍ ആഭ്യന്തര സര്‍വീസുകളും തുടര്‍ന്ന് രാജ്യാന്തര സര്‍വീസുകളിലേക്കും കടക്കാനാണ് "വിസ്താര" തീരുമാനിച്ചിട്ടുള്ളത്.
ടാറ്റ ഗ്രൂപ്പിന് 51 ശതമാനവും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് 49 ശതമാനവും ഓഹരി പങ്കാളിത്തമാണ് "വിസ്താര"യിലുള്ളത്.