കേരള ആര്‍ട്സ് ലവേഴ്സ് അസോസിയേഷന് (കല) സംഘടിപ്പിക്കുന്ന ഓണാഘോഷം സെപ്റ്റംബര്‍ 27 ന് വൈകിട്ട് 6 മണിക്ക് കല്ലാങ്ങ് തിയേറ്ററില്‍ വെച്ച് നടക്കും..
മജീഷ്യന്‍ സാമ്രാജ്, മജീഷ്യന്‍ യോന ആന്‍ഡ് ടീം ഒത്തു ചെര്‍ന്ന് ഒരുക്കുന്ന വ്യത്യസ്തമായ മാജിക്കല്‍ സന്ധ്യയാണ് കലയുടെ വാര്‍ഷികാഘോഷത്തിന്റെ മുഖ്യ ആകര്‍ഷണം. കുട്ടികള്‍ക്ക് മാത്രമല്ല, മുതിര്‍ന്നവരെയും വിസ്മയിപ്പിക്കുന്ന ഇല്ല്യുഷന്‍ ഉള്‍പ്പടെ ഒട്ടേറെ പുതുമയാര്‍ന്ന പ്രകടനങ്ങള്‍ കോര്‍ത്തിണക്കിയാണ് ഷോ തയ്യാറാക്കിയതെന്ന് സംഘാടകര്‍ അറിയിച്ചു.
ദാവീദ് മീഡിയയുടെ നേതൃത്വത്തിലാണ് “മെഗാ മാജിക് ഷോ” പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ടിക്കറ്റുകള്‍ക്കും മറ്റു വിവരങ്ങള്‍ക്കും ബന്ധപ്പെടുക: [email protected]