അറുപതുകളിലെയും, എഴുപതുകളിലെയും എണ്‍പതുകളിലെയും നൊസ്റ്റാള്‍ജിക് മെലഡികളുമായൊരു സായാഹ്നം.. സിംഗപ്പൂര്‍ മലയാളി അസോസിയേഷനാണ്, സിംഗപൂരിലെ ഇന്ത്യന്‍ ഓര്‍ക്കസ്ട്ര ഗ്രൂപ്പായ മ്യൂസിക് മൈന്‍ഡ്സിന്റെ സഹായത്തോടെ “ഇന്നലകളിലൂടെ” എന്ന അപൂര്‍വ്വ സംഗീതവിരുന്ന് ഒരുക്കുന്നത്.
മുപ്പതില്‍പ്പരം സിംഗപ്പൂര്‍-മലയാളി ഗായകരെയും “ഇന്നലകളിലൂടെ” യില്‍ അവതരിപ്പിക്കുന്നുണ്ട്. ഇതാദ്യമായാണ് ഇത്രയുമധികം മലയാളി ഗായകര്‍ ഒരു സ്റ്റേജില്‍ ഒന്നിക്കുന്നത്. 5 വയസ്സുമുതല്‍ 85 വയസ്സുവരെ പ്രായമുള്ള പ്രതിഭാധനരായ ഗായകരാണ് ഇതില്‍ പങ്കെടുക്കുന്നത്.
“ലോക്കല്‍ ടാലന്റിനെ പ്രോത്സാഹിപ്പിക്കുന്നതിനും അവര്‍ക്ക് പ്രശസ്ത സംഗീതജ്ഞരോടോപ്പം പെര്‍ഫോം ചെയ്യാനുമുള്ള അവസരങ്ങള്‍ സൃഷ്ടിക്കാനുമാണ് “ഇന്നലകളിലൂടെ” എന്ന പ്രോഗ്രാമിലൂടെ ഉദ്ദേശിക്കുന്നത്. ഉന്നതനിലവാരം പുലര്‍ത്തുന്ന ഈ പ്രോഗ്രാം തലമുറകളുടെ ഉദ്ഗ്രഥനം കൂടി ലക്ഷ്യമിട്ടിട്ടുള്ളതാണ്.” പ്രോഗ്രാം കോ.ചെയര്മാന് കൂടിയായ സാവന്ത് രാജ് പറഞ്ഞു.
നവംബര്‍ 2ന് വൈകിട്ട് 5 മണിമുതല്‍ യിഷുനിലുള്ള ശ്രീനാരായണ മിഷന് ഓഡിറ്റോറിയത്തില്‍ വെച്ചാണ് “ഇന്നലകളിലൂടെ” അരങ്ങേറുന്നത്.
ടിക്കറ്റുകള്‍ക്ക് ബന്ധപ്പെടുക: 96207496/81261975/98221012