കൊലാലംപൂര്‍ : മലേഷ്യയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ തൊഴിലാളികളെ പീഡിപ്പിക്കുന്നതായി വ്യാപകമായി പരാതികള്‍ പ്രവഹിക്കാന്‍ തുടങ്ങിയതോടെ ഇന്ത്യന്‍ എംബസ്സി രംഗത്തെത്തി.തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കാത്ത മുതലാളിമാര്‍ക്കുള്ള സകല ആനുകൂല്യങ്ങളും നിര്‍ത്തലാക്കുമെന്ന് ഇന്ത്യന്‍ എംബസ്സി അറിയിച്ചു.പി.ഐ.ഒ കാര്‍ഡ് ,വിസ ആനുകൂല്യങ്ങള്‍ എന്നിങ്ങനെ ബിസിനസ്സ് ചെയ്യുന്നവരുടെ ആനുകൂല്യങ്ങള്‍ എടുത്തു കളയുമെന്ന് അറിയിച്ചിട്ടുണ്ട്.
ജോലിക്ക് വരാത്തതിനെ തുടര്‍ന്ന് ടെക്സ്റ്റയില്‍ മുതലാളി , ഇന്ത്യന്‍ ജീവനക്കാരെ കുപ്പി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച സംഭവമാണ് ഏറ്റവും ഒടുവില്‍ സംഭവിച്ചത്.ഇതുപോലുള്ള നിരവധി സംഭവങ്ങള്‍ ദിവസേനെ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ .ഇക്കാര്യത്തില്‍ മലേഷ്യന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട് വേണ്ട നടപടികള്‍ എടുക്കാനാണ് എംബസ്സിയുടെ നീക്കം.തൊഴിലാളികളുടെ അവകാശങ്ങള്‍ സരംക്ഷിക്കുന്നതില്‍ മലേഷ്യയിലെ കമ്പനികള്‍ കൂടുതല്‍ മുന്‍ഗണന നല്‍കണമെന്ന ആവശ്യം മുന്‍പും ഉയര്‍ന്നിട്ടുണ്ട്.