രണ്ട് വയസ്സ് മുതൽ പതിനെട്ട് വയസ്സ് വരെയുള്ള കുട്ടികൾക്കുള്ള വാക്സിൻ നൽകാനുള്ള തീരുമാനം ഉടൻ ഉണ്ടാകുമെന്ന് സൂചന. ഭാരത് ബയോടെക് ഉൽപാദിപ്പിക്കുന്ന കൊവാക്സിൻ രണ്ട് ഡോസുകൾ തന്നെ കുട്ടികൾക്കും ലഭ്യമാക്കാനുള്ള ആലോചനയാണ് നടക്കുന്നത്. ഇതിൻ്റെ ഇടവേളയുടെ കാര്യം തീരുമാന പ്രഖ്യാപനത്തോടൊപ്പം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാജ്യത്തെ വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കുന്ന സന്ദർഭത്തിൽ വാക്സിനേഷൻ തീരുമാനം തീർച്ചായായും അനുഗ്രഹമായിത്തീരും. കുട്ടികളിൽ നടത്തിയ പരീക്ഷണത്തിൽ ഏകദേശം എൺപത് ശതമാനത്തോളം ഫലപ്രാപ്തി തെളിയിച്ചതാണ് കൊവാക്സിൻ’ മഹാമാരിയുടെ ആധിയിൽ നിന്നും സമൂഹത്തെ സംരക്ഷിക്കാൻ ഈ തീരുമാനം ഏറെ സഹായകരമായി തീരുമെന്ന കാര്യത്തിൽ സംശയമില്ല.
വിദ്യാലയങ്ങൾ വഴി പ്രത്യേക വാക്സിൻ ദൗത്യം ആരംഭിക്കുകയാണെങ്കിൽ വാക്സിനേഷൻ നൂറു ശതമാനം ഉറപ്പുവരുത്താൻ കഴിയുമെന്ന കാര്യം ഉറപ്പാണ്. ഈ ഒരു ലക്ഷ്യം കൈവരിക്കാൻ സർക്കാർ തുനിയുമ്പോൾ ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായ പദ്ധതികൾ ആവിഷ്കരിക്കുകയാണെങ്കിൽ കുട്ടികളുടെ വാക്സിനേഷനിൽ ചരിത്ര നേട്ടം കൈവരിക്കാൻ കഴിയും.