മൈക്രോനേഷ്യയില്‍ (Micronesia) നാശംവിതച്ച്, ഫിലിപ്പീന്‍സിലേക്ക് പ്രവേശിക്കുന്ന ചുഴലിക്കാറ്റ് മെയ്സാക്-ന്‍റെ ബഹിരാകാശത്തു നിന്നുള്ള ചിത്രങ്ങള്‍ നാസ പുറത്ത് വിട്ടു. യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷന്‍ പര്യവേക്ഷണസംഘത്തിലെ ആസ്ട്രോണറ്റ്, സാമന്ത ക്രിസ്റ്റോഫോര്‍ട്ടാണ് ആരെയും ഭ്രമിപ്പിക്കുന്ന ചിത്രങ്ങള്‍ പകര്‍ത്തിയത്. ബഹിരാകാശത്തെത്തിയ ആദ്യ ഇറ്റാലിയന്‍ സ്ത്രീയാണ് സാമന്ത ക്രിസ്റ്റോഫോര്‍ട്ട്.
പസഫിക് സമുദ്രത്തിലെ മുകളില്‍ വന്‍ പൊടിപടലങ്ങളും മേഘങ്ങളും കൊണ്ട് നീര്‍ച്ചുഴിപോലെ രൂപംകൊണ്ട ചുഴലിക്കാറ്റിന്‍റെ കണ്ണ് വേറിട്ടൊരു കാഴ്ചയാണ്. മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയില്‍ സഞ്ചരിക്കുന്ന ടൈഫൂണ്‍ മെസാക് ഏപ്രില്‍ 5ന് ഫിലിപ്പീന്‍സില്‍ പ്രവേശിക്കുമ്പോള്‍ ദുര്‍ബലമായി മണിക്കൂറില്‍ 150 മുതല്‍ 70 കിലോമീറ്ററായിരിക്കും വേഗത.
ഫിലിപ്പീന്‍സിലേക്ക് അടുക്കുന്ന വിനാശകാരിയായ "ടൈഫൂണ്‍ മെയ്സാക്" -ന്‍റെ ബഹിരാകാശത്ത് നിന്നുള്ള ദൃശ്യം ആരെയും ഭ്രമിപ്പിക്കുംവായിക്കുക: http://goo.gl/Uka2pW
Posted by PravasiExpress on Friday, 3 April 2015