സിംഗപ്പൂര്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സായുള്ള കോര്‍പ്പറേറ്റ്360 എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള കേരളത്തിലെ ആദ്യത്തെ പ്രൈവറ്റ് ഐ.റ്റി. പാര്‍ക്കും സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേഷന്‍ സെന്ററും ഗ്രാമീണ മേഖലയിലെ ചെറുപട്ടണമായ പത്തനാപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചു. പ്രാദേശികമായി മധ്യകേരളത്തിലെ യുവജനങ്ങള്‍ക്ക് ഐ.റ്റി. മേഖലയില്‍ തൊഴിലവസരം ഒരുക്കുന്ന ഈ സോഫ്റ്റ്‌വെയര്‍ പ്രൊഡക്ട് കമ്പനി, തങ്ങളുടെ പുതിയ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി, ദ്രുതഗതിയില്‍ നിര്‍മാണപ്രവര്‍ത്തനം നടത്തി വരുന്നു. ചെറിയ പട്ടണമായ പത്തനാപുരത്താണ് കോര്‍പ്പറേറ്റ്360 നൂതന സംവിധാനങ്ങളോടുകൂടിയ ഐ.റ്റി. പാര്‍ക്ക് ഒരുക്കുന്നത്. ഗ്രാമീണ തലങ്ങളില്‍ പ്രാദേശികമായി കോളേജ് തല യുവ വ്യവസായ സംരംഭകരെ പ്രോത്സാഹിപ്പിക്കുക, കൂടുതല്‍ ഐ.റ്റി. തൊഴിലവസരങ്ങള്‍ ഗ്രാമീണ മേഖലകളില്‍ കൊണ്ടുവരിക എന്നതാണ് കമ്പനിയുടെ ലക്ഷ്യം.
2013-ല്‍ 5 ജീവനക്കാരുമായി പത്തനാപുരത്ത് പ്രവര്‍ത്തനം തുടങ്ങിയ കമ്പനിയാണ് കോര്‍പ്പറേറ്റ്360. അതി നൂതനമായ ബിഗ്ഡാറ്റ സംവിധാനത്തിലൂടെ ആഗോള ബിസിനസ് സ്ഥാപനങ്ങള്‍ക്ക് സെയില്‍സിനും മാര്‍ക്കറ്റിംഗിനും വേിയുള്ള പുതുമയുള്ള സോഫ്റ്റ്‌വെയര്‍ പ്രൊഡക്ട്‌സ് രാജ്യാന്തര മാര്‍ക്കറ്റില്‍ വിജയകരമായി എത്തിച്ച കേരളത്തിലെ ആദ്യ സ്റ്റാര്‍ട്ടപ്പാണ് കോര്‍പ്പറേറ്റ്360. യു.എസ്, യൂറോപ്പ്, ഏഷ്യ പസഫിക്ക്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലുള്ള 90-ഓളം ഉപഭോക്താക്കളുണ്ട്. ഫോബ്‌സ് പട്ടികയിലുള്ള പതിനഞ്ചോളം മള്‍ട്ടി നാഷണല്‍ കമ്പനികള്‍ കോര്‍പ്പറേറ്റ്360 യുടെ പ്രൊഡക്ട്‌സ് ഉപയോഗിക്കുന്നു. രണ്ടു വര്‍ഷത്തിനുള്ളില്‍ അഞ്ചു ജീവനക്കാരില്‍ നിന്നും മുപ്പത്തഞ്ചോളം ജീവനക്കാരിലേക്ക് അഞ്ചു രാജ്യങ്ങളിലായി കമ്പനി വളര്‍ന്നു. പുറത്തുനിന്നുള്ള വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് എടുക്കാതെ സ്വയംപര്യാപ്തമായി ലാഭകരത്തിലെത്തിയ അപൂര്‍വ്വം സ്റ്റാര്‍ട്ടപ്പുകളിലൊന്നാണ് കോര്‍പ്പറേറ്റ്360. അഞ്ചോളം രാജ്യാന്തര അവാര്‍ഡുകള്‍ ഇതിനകം കരസ്ഥമാക്കി.
കമ്പനിയുടെ പുതിയ ഐ.റ്റി. പാര്‍ക്കിലൂടെ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ യുവ വിദ്യാര്‍ത്ഥി സംരംഭകര്‍ക്ക് തങ്ങളുടെ ബിസിനസ്സ് ആശയങ്ങള്‍ ടെസ്റ്റ് ചെയ്യാനും, പ്രായോഗികത, അന്താരാഷ്ട്ര നിലവാരം, സെയില്‍സ് & മാര്‍ക്കറ്റിംഗ്, ബിസിനസ്സ് കമ്മ്യൂണിക്കേഷന്‍, ലീഡര്‍ഷിപ്പ് കോച്ചിംഗ്, ഫണ്ടിങ്ങ്, തുടങ്ങിയവയില്‍ പ്രാവീണ്യം നേടാനുള്ള അവസരവും ലഭിക്കും. കോര്‍പ്പറേറ്റ്360 നേരിട്ട് അമ്പതോളം തൊഴിലവസരങ്ങളാണ് ഈ വര്‍ഷം കൊണ്ടുവരുന്നത്. 25-ഓളം വിദ്യാര്‍ത്ഥികള്‍ക്ക് കമ്പനിയില്‍ തന്നെ ഇന്റേണ്‍ഷിപ്പ് ചെയ്യാനുള്ള സൗകര്യം ഈ വര്‍ഷം ഒരുക്കുന്നു. കമ്പനി വിപുലീകരണത്തിന്റെ ഭാഗമായി പുതിയ ഇന്ത്യ ഓപ്പറേഷന്‍സ് മേധാവികളെ നിയമിച്ചു. ഈശോ തോമസ് സി.ടി.ഒ ആയും, ജോജി സാമുവല്‍ സെയില്‍സ് ഡയറക്ടര്‍ ആയും, അരുണ്‍ ചന്ദ്രന്‍ ഓപ്പറേഷന്‍സ് മേധാവിയായും ചുമതലയേറ്റു. മുന്‍ നാഷണല്‍ ഫുട്‌ബോളറും കമ്പനിയുടെ സ്ഥാപക സി.ഇ.ഒ യുമായ വരുണ്‍ ചന്ദ്രന്‍റെ സ്വപ്ന പദ്ധതിയാണ് ചെറു പട്ടണങ്ങളിലേക്ക് ഐ.റ്റി തൊഴിലവസരം സൃഷ്ടിക്കുക എന്നത്.
ഗവണ്‍മെന്റ് അധിഷ്ടിത സ്ഥാപനങ്ങളായ Startup Village, TBI, NASSCOM തുടങ്ങിയവയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് കോര്‍പ്പറേറ്റ്360