എവിയെറ്റ് – കൂടുതല്‍ മാറ്റങ്ങളുമായി യാഹൂവിന്‍റെ ‘ഗൂഗിള്‍ നൗ’

0

2014-ല്‍ ഏറ്റെടുത്തതിനു ശേഷം, ഇതാദ്യമായി അടിമുടി മാറ്റങ്ങളുമായി യാഹൂ എവിയെറ്റ്. അവരുടെ തന്നെ "സ്പേസ്" ഫീച്ചറിന് പകരം "സ്മാര്‍ട്ട്‌ സ്ട്രീം" എന്ന കാര്‍ഡ്‌ രീതിയില്‍ ഉള്ള ഉള്ളടക്കങ്ങള്‍ ആണ് പുതിയ സവിശേഷത. ഇത് നിങ്ങളുടെ സ്ഥലം, നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടതായിരിക്കും. ഒരു പക്ഷെ ഗൂഗിളിന്‍റെ "ഗൂഗിള്‍ നൗ" ഫീച്ചറിനു പകരക്കാരന്‍ ആവാന്‍ തന്നെയാവും യാഹൂവിന്‍റെ ശ്രമം.

ഇന്‍ഫോ കാര്‍ഡില്‍ നിങ്ങളുടെ അടുത്തുള്ള ഭക്ഷണശാലകള്‍, പബ്ബുകള്‍, ഷോപ്പുകള്‍, ഇപ്പോള്‍ നടക്കുന്ന ഒരു ഫുട്ബാള്‍ മത്സരത്തിന്റെ സ്കോര്‍, ഏറ്റവും പുതിയ മ്യൂസിക്‌ ചാര്‍ട്ടുകള്‍ എന്നിവ കാണിക്കാം. പക്ഷെ ഇതുവരെയുള്ള പ്രതികരണങ്ങള്‍ വച്ച്  ഉപയോക്താക്കള്‍ക്ക് ഈ മാറ്റത്തെ സ്വീകരിച്ചിട്ടില്ല. "മറ്റൊരു ഗൂഗിള്‍ നൗ" ഞങ്ങള്‍ക്ക് വേണ്ടാ എന്നാണു അവര്‍ അവലോകനങ്ങളില്‍ പറയുന്നത്.

Yahoo Aviate Launcher