ഈജിപ്റ്റ് സമ്പത്ത് ഘടനയ്ക്ക് പുതു ജീവന്‍; സൂയിസ് കനാലിന്റെ, പുതിയ പാത ഓഗസ്റ്റില്‍ തുറക്കുന്നു.

0

ഈജിപ്റ്റ് സമ്പത്ത് ഘടനയ്ക്ക് പുതു ജീവന്‍. കപ്പല്‍ യാത്രക്കാര്‍ക്കും, കച്ചവടക്കാര്‍ക്കും വളരെ ഉപകാരപ്രദമായ സൂയിസ് കനാലിന്റെ, പുതിയ പാത ഓഗസ്റ്റില്‍ തുറന്നു കൊടുക്കാന്‍ പദ്ധതി.

യൂറോപ്പില്‍ നിന്നും തെക്കന്‍ ഏഷ്യയിലേക്ക് യാത്ര ചെയ്യുന്ന നിരവധി കച്ചവടക്കാര്‍ക്കും, കപ്പല്‍ യാത്രക്കാര്‍ക്കും വളരെ ഉപകാരപ്രദമായുള്ള മാര്‍ഗ്ഗമാണ് സൂയിസ് കനാല്‍, ഇതു രണ്ടു വരി പാതയായി വികസിപ്പിച്ചു കൊണ്ടുള്ള പണി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കനാല്‍ നിര്‍മ്മിച്ച് കഴിഞ്ഞാല്‍ ഇപ്പോഴുള്ളതിലും അധികം കപ്പലുകള്‍ക്ക് ഇത് വഴി കടന്നു പോകാന്‍ കഴിയും. ഇത് ഈജിപ്ത് സാമ്പത്തിക വരുമാനും കൂട്ടുമെന്നതു കൂടാതെ ആഗോള തലത്തിലുള്ള കച്ചവടങ്ങൾ വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

ഏഷ്യയുടെയും, ആഫ്രിക്കയുടെയും ഇടയില്‍ റെഡ്സീയേയും, മെഡിറ്റേറനിയന്‍ കടലിനെയും ബന്ധിപ്പിച്ചു കപ്പലുകള്‍ക്ക് കടന്നു പോകാന്‍ 1869 ല്‍ നിര്‍മ്മിച്ചതാണ് ആഫ്രിക്കയെയും, ഏഷ്യയെയും തമ്മില്‍ വേര്‍തിരിക്കുന്ന സൂയിസ് കനാല്‍. യൂറോപ്പില്‍ നിന്നും ഏഷ്യയിലേക്ക് വരുമ്പോള്‍ ചുറ്റിക്കറങ്ങി വരാതെ പെട്ടെന്ന് തന്നെ എത്തി ചേരാന്‍ ഇതുവഴി കഴിയുന്നു.

"പണി തീരാന്‍ അഞ്ചു വര്‍ഷം എടുക്കുമെന്നായിരുന്നു ആദ്യം വിദഗ്ദ പക്ഷം. മൂന്നു വര്‍ഷത്തിനുള്ളില്‍ തീര്‍ക്കാന്‍ ശ്രമിക്കാമെന്ന് പറഞ്ഞപ്പോള്‍, പ്രസിഡന്റ് അത് ഒരു വര്‍ഷത്തിനകം തീര്‍ക്കാന്‍ ആവശ്യപ്പെടുകയും, അതിനനുസരിച്ച് പ്ലാനിംഗ് മാറ്റുകയും ചെയ്തു" എന്ന്  സീയൂസ് കനാല്‍ അതോറിറ്റി വൈസ് അഡമിറല്‍ മൊഹദ് മമീഷ് പറഞ്ഞു. "പത്തു മാസം മുന്‍പ് ആരംഭിച്ച കനാല്‍ ജോലിയില്‍ ഇപ്പോള്‍ 41,000 പേര്‍ ജോലി ചെയ്യുന്നുണ്ട്. ലോകത്തിലെ 75 ശതമാനത്തോളം മണ്ണ് വാരല്‍ യന്ത്രങ്ങള്‍ ഇവിടെയുണ്ട്. അവര്‍ 258 മില്യണ് ക്യുബിക്ക് മീറ്ററിന്റെ പകുതിയിലധികം നിലം മാറ്റി കഴിഞ്ഞു. രണ്ടു വരി പാതയെ ബന്ധിപ്പിക്കാന്‍ 4 ചെറിയ ചാനലുകളും ഉണ്ട്". അദ്ദേഹം പറഞ്ഞു

 "2014 ല്‍ കനാല്‍ വഴി നേടിയത് 5.5 ബില്ല്യന്‍ ഡോളര്‍ എങ്കില്‍, കനാല്‍ വികസിപ്പിക്കുക വഴി 2023 ആകുമ്പോഴേക്കും 13.5 ബില്ല്യന്‍ ഡോളര്‍ ആയി വരുമാനം ഉയരുമെന്നാണ് പ്രതീക്ഷ". പ്രസിഡന്റ് അബ്ദെല്‍ ഫത്താ എല്‍ – സിസി പറയുന്നു. "പുതുതായി നിര്‍മ്മിക്കുന്ന 70 കിലോ മീറ്റര്‍ പാതയ്ക്ക് വേണ്ടിയുള്ള ഫണ്ട് 8 ദിവസം കൊണ്ടാണ് നേടിയത്. 9 ബില്ല്യന്‍ ഡോളര്‍ ആണ് നിക്ഷേപമായി ലഭിച്ചത്. ഇതില്‍ ഈജിപ്ഷ്യന്‍ പൗരന്മാര്‍ മാത്രമാണ് നിക്ഷേപകര്‍ ആയുള്ളത്. നിലവില്‍ വണ്വെ മാത്രമായുള്ള പാത രണ്ടു വരി ആയി മാറ്റുന്നത് വഴി കൂടുതല്‍ കപ്പലുകള്‍ക്ക് പോകാനും, അതുപോലെ കനാല്‍ വഴിയുള്ള യാത്രാ ഫീ ആയി വര്‍ഷത്തില്‍ 5 ബില്ല്യന്‍ ഡോളര്‍ കൂടുതല്‍ വരുമാനം ലഭിക്കാനും വഴിയുണ്ട്. അതുപോലെ തീരങ്ങളില്‍ വ്യവസായം ആരംഭിക്കുന്നത് വഴി 1 മില്യണ് ആളുകള്‍ക്ക് ജോലി ലഭിക്കുകയും, 100 ബില്ല്യന്‍ ഡോളര്‍ വരുമാനം അതു വഴി വര്‍ഷത്തില്‍ നേടാനാകുകയും   ചെയ്യും". അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതുവഴിയുള്ള കപ്പല്‍ യാത്ര സുരക്ഷിതമാക്കാന്‍ 160 കിലോമീറ്ററോളം ദൂരം ഈജിപ്ഷ്യന്‍ പട്ടാളത്തിന്റെ പട്രോള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.