MALAYALEE GOT TALENT – രജിസ്ട്രേഷന്‍ തുടരുന്നു

0
SG50 മലയാളീ കാര്‍ണിവലിന്‍റെ ഭാഗമായി നടക്കുന്ന മലയാളീ ഗോട്ട് ടാലന്റ് (MALAYALEE GOT TALENT) രജിസ്ട്രേഷന്‍ തുടരുന്നു. സിംഗപ്പൂരിലെ മലയാളി സംഘടനകള്‍ ചേര്‍ന്ന് SG50 ആഘോഷങ്ങളുടെ ഭാഗമായാണ് മലയാളി കാര്‍ണിവല്‍ സംഘടിപ്പിക്കുന്നത്. സിംഗപ്പൂരിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ മലയാളി സംഗമങ്ങളിലൊന്ന് നടക്കുന്ന അവസരത്തില്‍ സിംഗപ്പൂരിലെ മലയാളി പ്രതിഭകള്‍ക്ക് മാറ്റുരക്കാന്‍ ഉള്ള വേദി നല്‍കുകയാണ് ഈ ടാലന്റ് ഷോയുടെ ഉദ്ദേശ്യമെന്ന് സംഘാടകര്‍ അറിയിച്ചു.
സപ്തംബര്‍ 6-ന് യിഷുന്‍ നേവല്‍ ബേസ് സെക്കന്ററി സ്കൂളില്‍ വച്ചാണ് പരിപാടികള്‍ അരങ്ങേറുക. കാര്‍ണിവല്‍ ദിവസം രാവിലെ 10 മുതലാണ് മലയാളീ ഗോട്ട് ടാലന്റ് നടക്കുക.
സംഗീതം, നൃത്തം  തുടങ്ങി തങ്ങളുടെ ഏതു തരത്തിലുള്ള കഴിവുകളും മത്സരാര്‍ഥികള്‍ക്ക് അവതരിപ്പിക്കാവുന്നതാണ്. ആകര്‍ഷകങ്ങളായ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. വിവിധ അച്ചടി-ദൃശ്യമാധ്യമങ്ങളില്‍ പരിപാടിയുടെ പ്രസക്തഭാഗങ്ങള്‍ ഉള്‍ക്കൊള്ളിക്കും.
പങ്കെടുക്കുവാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ http://www.sg50malayaleecarnival.com/ എന്ന വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.