മലേഷ്യയില്‍ നടക്കുന്ന ‘ആസിയാന്‍-ഇന്ത്യ’ ഉച്ചകോടിയില്‍ മോദി പങ്കെടുക്കും

0

കൊലാലംപൂര്‍ :  നവംബര്‍ 21,22 തീയതികളില്‍ നടക്കുന്ന 'ആസിയാന്‍ -ഇന്ത്യ ഉച്ചകോടി ' ,'കിഴക്കന്‍ ഏഷ്യ  ഉച്ചകോടി ' എന്നീ പരിപാടികളില്‍ ഇന്ത്യയില്‍ നിന്ന്  പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും .മലേഷ്യയിലെ കൊലാലംപൂരില്‍ വച്ചായിരിക്കും ഈ വര്‍ഷത്തെ മീറ്റിങ്ങുകള്‍ നടക്കുക .കിഴക്കോട്ടു നോക്കുക എന്ന ഇന്ത്യയുടെ വിദേശ നയത്തിന്റെ ഭാഗമായാണ് 2002 മുതല്‍ ആസിയാന്‍ -ഇന്ത്യ ഉച്ചകോടി നടത്തുന്നത്. ഇന്ത്യയും ആസിയാന്‍ രാജ്യങ്ങളുമായുളള വ്യാപാരം 4200 കോടി ഉയര്‍ന്നത് ഇതിനുശേഷമാണ്. ആസിയാന്‍ രാജ്യങ്ങളുമായി ഇന്ത്യ സ്വതന്ത്ര വ്യാപാരക്കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്.

ഇന്തൊനേഷ്യ, മലേഷ്യ, കംബോഡിയ, തായ്ലന്‍ഡ്, വിയറ്റ്നാം, ബ്രൂണയ്, ലാവോസ്, മ്യാന്‍മാര്‍, സിംഗപ്പൂര്‍, ഫിലിപ്പെന്‍സ് എന്നിവയാണ്. പങ്കെടുക്കുന്ന രാജ്യങ്ങള്‍. സമ്മേളനത്തിന് ശേഷം പ്രധാനമന്ത്രി സിംഗപ്പൂര്‍ സന്ദര്‍ശനവും നടത്തുമെന്നാണ് അറിയുന്നത് .മലേഷ്യയുമായി സഹകരിച്ച് ഇന്ത്യയിലെ എല്ലാവര്‍ക്കും 2022-ഓടെ വീടുകള്‍ നിര്‍മ്മിച്ച്‌ നല്‍കാനുള്ള പദ്ധതിയ്ക്ക് കൂടുതല്‍ ഊര്‍ജം നല്‍കാന്‍ ഈ മീറ്റിംഗ് ഉപകരിക്കും .കൂടാതെ ഇന്ത്യയിലെ റോഡ്‌ നിര്‍മ്മാണം മികവുറ്റതാക്കാന്‍ മലേഷ്യന്‍ കമ്പനികളുമായി ഇന്ത്യന്‍ സര്‍ക്കാര്‍ സഹകരിക്കും .കൂടുതല്‍ സ്മാര്‍ട്ട്‌ സിറ്റികള്‍ നിര്‍മ്മിക്കുവാന്‍ സിംഗപ്പൂരുമായി ഇന്ത്യ കരാറില്‍ ഒപ്പുവെയ്ക്കുമെന്നും കരുതുന്നു .